Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ നിയമനടപടിക്ക് കെ.പി. ശശികല; ‘അത്ര നിഷ്കളങ്കമായി കാണാൻ പറ്റില്ല, വലിയച്ഛന് പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട്’

text_fields
bookmark_border
മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ നിയമനടപടിക്ക് കെ.പി. ശശികല; ‘അത്ര നിഷ്കളങ്കമായി കാണാൻ പറ്റില്ല, വലിയച്ഛന് പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട്’
cancel

പാലക്കാട്: നെടുമ്പാശ്ശേരി അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ പിതൃസഹോദരൻ എം.എആർ അനിൽകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. സംഘടന തീരുമാനപ്രകാരവും തന്റെ അഭ്യുദയകാംക്ഷികളുടെ സ്‌നേഹ നിർബന്ധത്താലുമാണ് നടപടി സ്വീകരിക്കുന്നതെന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

നെടുമ്പാശ്ശേരി അപകടത്തിൽ മരിച്ച​വരെ ശശികല അപമാനിച്ചതായി അനിൽകുമാറും ഗോപികയു​ടെ മാതാപിതാക്കളും ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹിന്ദു പെൺകുട്ടികൾ മുസ്‍ലിം യുവാവിന്റെ കൂടെ എന്തിനാണ് പോയതെന്ന് ശശികല ചോദിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ശശികല രംഗത്തുവന്നത്. അനിൽകുമാറിന്റെ ആരോപണത്തിന് പിന്നിൽ കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായി ശശികല പറഞ്ഞു.

ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാർത്തകൾ, അനിൽകുമാറും ഗോപികയുടെ മാതാപിതാക്കളും നടത്തിയ ഒറ്റ വാർത്താ സമ്മേളനത്തോടെ ശശികലയിലേക്ക് മാത്രമായി ചുരുക്കിയാതായും ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

‘അത്ര നിഷ്കളങ്കമായി അതിനെ കാണാൻ പറ്റില്ല! ഹിന്ദു മുസ്ലിം എന്ന തരത്തിൽ ഞാൻ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെങ്കിലും ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാൻഡിലുകളും അത് കൈകാര്യം ചെയ്തു. എന്തിനേറെ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ പോലും അതിൻറെ പിന്നാലെ തൂങ്ങി. അവരും ചോദിച്ചില്ല ശശികല അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ? ചോദിക്കേണ്ട ആവശ്യം അവർക്കുമില്ല! കാരണം അവരും ഈ തിരക്കഥയ്ക്ക് അനുസരിച്ച് ആടുകയായിരുന്നു. കിട്ടേണ്ട വിഹിതം അവർക്ക് കിട്ടിയിട്ടുണ്ടാകും! അതുകൊണ്ട് മാത്രമാണ് ആ അജണ്ട ആരാണ് സെറ്റ് ചെയ്തത് എന്നും ഇതിൽ പണം ഇറക്കിയത് ആരാണ് എന്നും പുറത്തു വരാൻ വേണ്ടിയെങ്കിലും ഇങ്ങനെ ഒരു കേസുമായി മുന്നോട്ടുപോയേ മതിയാകൂ. കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ കൂടുതൽ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ,കട്ടായം’ -ശശികല കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

സംഘടന തീരുമാനപ്രകാരവും

എൻ്റെ അഭ്യുദയകാംക്ഷികളുടെ സ്‌നേഹനിർബ്ബന്ധത്താലും

Pro MR Anilkumar എന്ന വ്യക്തിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടി വന്നിരിക്കുന്നു.

അദ്ദേഹം എന്നെ എന്തെങ്കിലും വിളിച്ചതിനെതിരെയല്ല ഞാൻ കേസ് കൊടുക്കുന്നത്!

മറിച്ച് ഞാൻ ഒരിക്കലും പറയാത്ത ഒരു കാര്യം തികച്ചും നിരുത്തരവാദപരമായി വൈകാരികമായ ഒരു മുഹൂർത്തത്തിൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ എൻറെ പേരിൽ ആരോപിച്ചതിനെതിരെയാണ്

നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്!

കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശം അദ്ദേഹത്തിൻറെ ഈ ആരോപണത്തിന് പിന്നിലുണ്ട് എന്ന് ഞാൻ സംശയിക്കുന്നു!

അദ്ദേഹത്തിൻറെ ബന്ധുവടക്കമുള്ളവരുടെ മരണത്തിൽ നീതി വാങ്ങുന്നതിൽ ഞാനൊരു കക്ഷി അല്ല!

അവനെ ശിക്ഷിക്കാൻ വേണ്ടി ഏറെ വാദിച്ച ആളുമാണ് ഞാൻ!

എന്നിട്ടും അദ്ദേഹം കടിച്ചു തൂങ്ങിയത്

ആ ഒരു വിഷയത്തിലാണ്.

അദ്ദേഹത്തിൻറെ പത്രസമ്മേളനത്തിനുശേഷം എൻറെ നാട്ടുകാരൻ ആണല്ലോ എന്ന ധൈര്യത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു.

ശശികല അല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു പട്ടാമ്പിക്കാരനല്ലേ ഏതെങ്കിലും തരത്തിൽകോൺടാക്ട് ലിസ്റ്റിൽ ഞാൻ കണ്ടേക്കാം അതുകൊണ്ട് എൻറെ പേര് സേവ് ചെയ്തിട്ടുണ്ടോ എന്ന് വളരെ സ്വാഭാവികമായി ഞാൻ ചോദിച്ചു?

പക്ഷേ എല്ലാ ഉത്തരവും ഒരു വൈരാഗ്യ ബുദ്ധിയോട് കൂടിയായിരുന്നു!

ഞാൻ അദ്ദേഹത്തെ കുടുംബത്തെയും അനുശോചനം അറിയിച്ചു അതിനു ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു അങ്ങ് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യത്തെപ്പറ്റി അങ്ങേയ്ക്ക് എവിടുന്നാണ് അറിഞ്ഞത്? അതിൻറെ എന്തെങ്കിലും സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ലിങ്കോ കൈവശമുണ്ടെങ്കിൽ അത് ചോദിക്കുക എന്നായിരുന്നു എൻറെ ഉദ്ദേശം പക്ഷേ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അദ്ദേഹം എന്നോട് തട്ടിക്കയറി!

അവിടെയാണ് എങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുകയല്ലാതെ എനിക്ക് മറ്റൊരു വഴിയില്ല എന്ന് അദ്ദേഹത്തോട് പറയേണ്ടി വന്നത്

ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാർത്തകൾ ഇദ്ദേഹത്തിന്റെ ഒറ്റ പത്രസമ്മേളനത്തോടെ വഴിതിരിച്ചുവിട്ടു എന്നിലേക്ക് മാത്രമായി ചുരുക്കി!

അത്ര നിഷ്കളങ്കമായി അതിനെ കാണാൻ പറ്റില്ല!

ഹിന്ദു മുസ്ലിം എന്ന തരത്തിൽ ഞാൻ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെങ്കിലും ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാൻഡിലുകളും അത് കൈകാര്യം ചെയ്തു.

എന്തിനേറെ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ പോലും അതിൻറെ പിന്നാലെ തൂങ്ങി!

അവരും ചോദിച്ചില്ല ശശികല അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ?

ചോദിക്കേണ്ട ആവശ്യം അവർക്കുമില്ല! കാരണം അവരും ഈ തിരക്കഥയ്ക്ക് അനുസരിച്ച് ആടുകയായിരുന്നു.

കിട്ടേണ്ട വിഹിതം അവർക്ക് കിട്ടിയിട്ടുണ്ടാകും!

അതുകൊണ്ട് മാത്രമാണ് ആ അജണ്ട ആരാണ് Set ചെയ്തത് എന്നും ഇതിൽ പണം ഇറക്കിയത് ആരാണ് ?

എന്ന് പുറത്തു വരാൻ വേണ്ടിയെങ്കിലും ഇങ്ങനെ ഒരു കേസുമായി മുന്നോട്ടുപോയേ മതിയാകൂ.

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ കൂടുതൽ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ,കട്ടായം!

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery accident: Sasikala to take legal action against Gopika's uncle Anilkumar
Next Story