‘ജി.എസ്.ടി നേട്ടം കുത്തകകൾ തട്ടിയെടുക്കാതിരിക്കാൻ ജാഗ്രത വേണം’
text_fieldsആലപ്പുഴ: വൻകിട കമ്പനികൾ സാധനങ്ങളുടെ വില വർധിപ്പിച്ച് ജി.എസ്.ടി നേട്ടം തട്ടിയെടുക്കുന്ന മുൻ അനുഭവം ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
ജി.എസ്.ടിയിൽ കൊണ്ടുവന്ന സമൂല മാറ്റം ഇടത്തരക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതും ചെറുകിട വ്യാപാരമേഖലയെ ഉത്തേജിപ്പിക്കുന്നതുമാണ്. എന്നാൽ, നികുതി ഇളവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറിയാൽ മാത്രമേ ഇത് ലക്ഷ്യംകാണൂ. നികുതിയിളവിന്റെ നേട്ടം വിലക്കുറവിന്റെ രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ ശക്തമായ നിരീക്ഷണം വേണം.
2018യിൽ 190 സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനവും 12 ശതമാനവുമായി കുറച്ചതിന്റെ നേട്ടം കമ്പനികൾ തട്ടിയെടുത്തു. ഇത്തരത്തിലുണ്ടാക്കുന്ന അനധികൃത ലാഭത്തിന്റെ ഒരു വിഹിതം വൻതോതിൽ സാധനങ്ങൾ വാങ്ങുന്ന കുത്തകസ്ഥാപനങ്ങൾക്ക് ഉയർന്ന കമീഷൻ നൽകുന്നതിനാണ് ഉപയോഗിക്കുക.
പ്രഖ്യാപിച്ച നികുതി ഇളവിലൂടെ 175ലധികം സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയണം. ഇതുണ്ടായാൽ മാത്രമേ ജനങ്ങളിലും സാമ്പത്തികവ്യവസ്ഥയിലും നേട്ടം പ്രതിഫലിക്കൂ. അല്ലെങ്കിൽ കമ്പനികൾക്ക് ലാഭം ഉയർത്താനുള്ള കുറുക്കുവഴികളായി ഇതും മാറുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
ജി.എസ്.ടി ലളിതം; വികസനക്കുതിപ്പിന് വഴിയൊരുക്കും -മോദി
ന്യൂഡൽഹി: പുതിയ ജി.എസ്.ടി പരിഷ്കാരങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിഷ്കാരങ്ങളോടെ ജി.എസ്.ടി സമ്പ്രദായം കുടുതൽ ലളിതമായെന്നും അത് രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഇരട്ടിവേഗം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്ക് മുന്നോടിയായി പുതിയ സ്ലാബുകൾ നിലവിൽ വരുമെന്നും സ്വാതന്ത്ര്യദിനത്തിൽ താൻ നൽകിയ വാഗ്ദാനം പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.