നീറ്റ് പരീക്ഷക്ക് വസ്ത്രാേക്ഷപം: ഖേദവും ന്യായവുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: കണ്ണൂരിലെ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ പെൺകുട്ടികളുടെ അടിവസ്ത്രം ഉൗരിച്ച സംഭവം, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചിലർ കാട്ടിയ അമിതാവേശത്തിെൻറ അനന്തര ഫലമാണെന്ന് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ േബാർഡ് (സി.ബി.എസ്.ഇ).സംഭവം നിർഭാഗ്യകരമായി. അതിൽ സി.ബി.എസ്.ഇ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പരീക്ഷാർഥികളെ മുൻകൂട്ടി പലതരത്തിൽ ഒാർമപ്പെടുത്തിയിട്ടുള്ളതാണെന്ന് സി.ബി.എസ്.ഇ വക്താവ് രമ ശർമ വിശദീകരിച്ചു. ഏറെ സൂക്ഷ്മതയും മുൻകരുതലും ആവശ്യമുള്ള ഒന്നാണ് നീറ്റ് പരീക്ഷയെന്നിരിക്കെ, അതിെൻറ പവിത്രത ഉറപ്പാക്കാൻ സഹകരിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. വെബ്സൈറ്റ്, ഇ-മെയിൽ, എസ്.എം.എസ്, ഇൻഫർമേഷൻ ബുള്ളറ്റിൻ, അഡ്മിറ്റ് കാർഡിലെ അച്ചടിച്ച നിർദേശങ്ങൾ എന്നിവയിലൂടെ മാർഗനിർദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നുണ്ട്. പരീക്ഷയിൽ എല്ലാവർക്കും തുല്യവും ന്യായയുക്തവുമായ അവസരം കിട്ടുന്നെന്ന് ഉറപ്പാക്കാനും വഞ്ചന തടയാനുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. പരീക്ഷ ഹാളിൽ പ്രവേശിക്കുേമ്പാഴും പരീക്ഷ എഴുതുേമ്പാഴും ചെയ്യാവുന്നതും അരുതാത്തതും മുൻകൂട്ടി മനസ്സിലാക്കാത്തതു വഴി പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു.
രാജ്യത്ത് 1,900 പരീക്ഷ കേന്ദ്രങ്ങളിൽ മേയ് ഏഴിന് നടത്തിയ പരീക്ഷയിൽ 11 ലക്ഷത്തിലേറെ കുട്ടികളാണ് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശന പരീക്ഷ എഴുതിയത്. വലിയ ബട്ടൺ, ഉയർന്ന ഹീലുള്ള ഷൂ, കുർത്ത, മുഴുക്കൈ ഷർട്ട് എന്നിങ്ങനെയുള്ള വേഷങ്ങൾ വിലക്കിയിരുന്നു. ഇലക്ട്രോണിക് സാമഗ്രികളും പരീക്ഷ കേന്ദ്രത്തിലേക്ക് കടത്തിയില്ല. മാനസിക സമ്മർദവും അസൗകര്യവും നേരിടേണ്ടിവന്ന പെൺകുട്ടികളോട് നിരുപാധികം മാപ്പു പറയാൻ ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പ്രിൻസിപ്പലോ രക്ഷിതാക്കളോ കണ്ണൂരിലുണ്ടായിരുന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥരെ യഥാസമയം വിവരം അറിയിച്ചിരുന്നില്ലെന്നും ബോർഡ് വിശദീകരിച്ചു.
പിരിമുറുക്കമില്ലാതെ പരീക്ഷയെഴുതാനും, അതേസമയം പരീക്ഷയുടെ പവിത്രത നിലനിർത്താനും മേലിൽ ആവശ്യമായ നടപടി സ്വീകരിക്കും. അതിന് പരീക്ഷജോലിയുള്ളവരെ ബോധവത്കരിക്കും. 6.42 ലക്ഷം പെൺകുട്ടികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. നിബന്ധനകൾക്ക് വിധേയമായി പരീക്ഷ രാജ്യത്തെല്ലായിടത്തും സമാധാനപരമായി നടന്നത് രക്ഷിതാക്കളുടെയും വിദ്യാർഥിനികളുടെയും പൂർണ സഹകരണവും സംയമനവും കൊണ്ടാണെന്ന് സി.ബി.എസ്.ഇ കൂട്ടിച്ചേർത്തു.ൈമക്രോ ബ്ലൂ ടൂത്ത് സംവിധാനമുള്ള സാമഗ്രികൾ ചെവിക്കുള്ളിലും അടിവസ്ത്രത്തിലുമൊക്കെ പരീക്ഷാർഥികൾ ഒളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദേശ പ്രകാരം 2015 മുതൽ പ്രത്യേക നിബന്ധനകൾ കൊണ്ടുവന്നതെന്നും സി.ബി.എസ്.ഇ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.