ഒന്നിച്ചു യാത്ര; മാധവിന് ഒറ്റക്കു മടക്കം
text_fieldsകോഴിക്കോട്: അച്ഛനും അമ്മക്കും അനിയനുമൊപ്പം ഉല്ലാസയാത്ര പോയ മാധവിന് നാട്ടിലേക്ക് ഒ റ്റക്ക് മടക്കം. നേപ്പാളിലെ ദാമനിൽ വിഷവാതകം ശ്വസിച്ച് മരിച്ച കുന്ദമംഗലം താളിക്കുണ്ട ് പുനത്തിൽ രഞ്ജിത്ത് കുമാറിെൻറയും ഇന്ദുലക്ഷ്മിയുടെയും മകനാണ് ഏഴു വയസ്സുകാരനായ മാധവ്. മറ്റൊരു മുറിയിലായിരുന്നതിനാലാണ് മാധവ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ഡൽഹിയിലെത്തിച്ച മാധവിനെ ഇന്ദുവിെൻറ അനിയത്തി ചിത്രലക്ഷ്മിയുടെ ഭർത്താവ് അനീഷാണ് വ്യാഴാഴ്ച പുലർച്ചെ മൊകവൂരിലെ വീട്ടിലേക്കു കൊണ്ടുവന്നത്. യു.പിയിൽ കരസേന ഉദ്യോഗസ്ഥനാണ് അനീഷ്.
മാതാപിതാക്കളും അനിയനും നഷ്ടമായത് മാധവ് അറിഞ്ഞിട്ടില്ല. അവരെക്കുറിച്ച് ഇളയച്ഛനായ അനീഷിനോട് ഇടക്കിടെ ചോദിക്കുന്നുമുണ്ട്. ആശുപത്രിയിലാണെന്നും മറ്റുമാണ് മാധവിനോട് പറഞ്ഞത്. ബുധനാഴ്ച രാത്രി പത്തരക്കാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. വ്യാഴാഴ്ച മാതാപിതാക്കളുടെയും കുഞ്ഞുസഹോദരെൻറയും ജീവനറ്റ ശരീരങ്ങൾ കാണുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ല ബന്ധുക്കൾക്ക്. സിൽവർ ഹിൽസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മാധവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.