ഒരു നോക്കുകാണാൻ, നെഞ്ചിടിപ്പോടെ ജന്മനാട്
text_fieldsകഴക്കൂട്ടം: നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം വ്യാഴാഴ്ച നാ ട്ടിലെത്തിച്ചേക്കും. വീട്ടുവളപ്പിലാണ് അഞ്ചുപേരെയും സംസ്കരിക്കുക. മൃതദേഹം നാട്ടി ലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മൃതേദഹങ്ങൾ ഉച്ചയോടെ എത്തിയാൽ വ ൈകീേട്ടാടെ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായാൽ ക ർമങ്ങൾ വെള്ളിയാഴ്ച പൂർത്തിയാക്കി സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ചെമ ്പഴന്തി ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ കൃഷ്ണൻ നായരുടെയും പ്രസന്നയു ടെയും മകൻ പ്രവീൺ കൃഷ്ണൻ (39) ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര (ഒമ്പത്), ആർച്ച (ആറ്), അഭിനവ് (നാല്) എന്നിവരാണ് കഴിഞ്ഞ ദിവസം നേപ്പാളിലെ ഡാമനിൽ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്.
ബന്ധുക്കളെല്ലാം ചേേങ്കാട്ടുകോണത്തെ പ്രവീണിെൻറ വീട്ടിലെത്തിയിട്ടുണ്ട്. വേർപാടിെൻറ നൊമ്പരത്തിലും മൃതദേഹം നാട്ടിലെത്തിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിലെ ആശങ്കയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. യാത്രാമാർഗങ്ങളുടെ സങ്കീർണതയും ഒപ്പം ആശയവിനിമയത്തിന് നേരിട്ട തടസ്സവുമെല്ലാമായിരുന്നു ആശങ്കക്ക് കാരണം.
എെന്തങ്കിലും കാരണത്താൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണത്തിെൻറ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായാൽ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് നോർക്കയോട് നിർദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നോർക്ക സി.ഇ.ഒ ഡൽഹിയിലെ നോർക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിെലത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.
10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ചെലവാവുക. ഒരു മൃതദേഹത്തിന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. പ്രവീണിെൻറ പിതാവും സഹോദരിയും ദുരന്ത വിവരമറിഞ്ഞിരുന്നെങ്കിലും മാതാവിനോട് പറഞ്ഞിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെ ഇക്കാര്യം ഡോക്ടറുടെ സാന്നിധ്യത്തിൽ മാതാവിനെയും അറിയിച്ചു.
പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥിയാണ് നേപ്പാളിൽ മരിച്ച പ്രവീൺ. 2000-2004 ബാച്ചിൽപെട്ട സുഹൃത്തുക്കൾ ചേർന്നാണ് യാത്രയൊരുക്കിയത്. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കൾ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചുവരുമെന്നുമാണ് പ്രവീൺ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഡാർജിലിങ്ങിലുള്ള സഹപാഠിയായ സുഹൃത്തിനെ സന്ദർശിച്ച ശേഷം ഇവർ നേപ്പാളിലേക്ക് തിരിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവരുടെ വാട്സ്ആപ് സന്ദേശം വഴിയാണ് നാട്ടിലെ സുഹൃത്തുക്കള്‍ അപകട വിവരമറിഞ്ഞത്.
മൃതദേഹങ്ങൾ എത്തിക്കാൻ നടപടി പുരോഗമിക്കുന്നു –കടകംപള്ളി
കഴക്കൂട്ടം: വിനോദയാത്രക്കിടയിൽ നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ പ്രവീൺ കെ. നായരുടെയും കുടുംബത്തിെൻറയും മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീേട്ടാടെ നാട്ടിൽ എത്തിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഏതെങ്കിലും കാരണത്താൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ചെലവിെൻറ കാര്യത്തിൽ ഇന്ത്യൻ എംബസിക്ക് സാങ്കേതിക തടസ്സമുണ്ടായാൽ നോർക്ക ഇടപെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. കടകംപള്ളി സുരേന്ദ്രൻ, പാലോട് രവി, പീതാംബരക്കുറുപ്പ്, കുമ്മനം രാജശേഖരൻ ഉൾെപ്പടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പ്രവീണിെൻറ വീട് സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.