Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ വൈദ്യുതി കണക്ഷന് ചെലവ് കുറയും; 51,425 രൂപയുടെ കണക്ഷന് ഇനി 5,000 മാത്രം, 90 ശതമാനം വരെ കുറവ്

text_fields
bookmark_border
https://www.madhyamam.com/tags/electricity-connection
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള കെ.​വി.​എ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ. ഒ​ക്ടോ​ബ​ർ 12 മു​ത​ൽ പ​ണ​മ​ട​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ നി​ര​ക്കു​ക​ളാ​ണ് ബാ​ധ​കം.

നി​ര​ക്കു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. നേ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ, ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും ഉ​പ​ഭോ​ക്താ​വ് വ​ഹി​ക്കേ​ണ്ടി​യി​രു​ന്നു. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ണ​ക്റ്റ​ഡ് ലോ​ഡി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ചി​ത തു​ക അ​ട​ച്ചാ​ൽ മ​തി​യാ​കും.

പു​തി​യ ക​ണ​ക്ഷ​ൻ, ലോ​ഡ് വ​ർ​ധി​പ്പി​ക്ക​ൽ, ഫേ​സ് മാ​റ്റം തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​ത്യേ​ക എ​സ്റ്റി​മേ​റ്റോ ഓ​ഫി​സ് സ​ന്ദ​ർ​ശ​ന​മോ ഇ​ല്ലാ​തെ പ​ണ​മ​ട​ക്കാം.

51,425 രൂ​പ​യു​ടെ ക​ണ​ക്ഷ​ന് ഇ​നി 5,000 രൂ​പ

നാ​ല് പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 200 മീ​റ്റ​ർ ഓ​വ​ർ​ഹെ​ഡ് ലൈ​ൻ വ​ലി​ച്ച് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് നേ​ര​ത്തെ ഈ​ടാ​ക്കി​യി​രു​ന്ന 51,425 രൂ​പ 5,000 രൂ​പ​യാ​യി കു​റ​ച്ചു. 46,425 രൂ​പ​യു​ടെ കു​റ​വാ​ണി​ത്. ലൈ​ൻ വ​ലി​ക്കേ​ണ്ടി​വ​രു​ന്ന ദു​ർ​ഘ​ട പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പു​തി​യ നി​ര​ക്ക് ആ​ശ്വാ​സ​മാ​കും.

നി​ല​വി​ലെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് 200 മീ​റ്റ​ർ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ലും (35 മീ​റ്റ​ർ വെ​ത​ർ പ്രൂ​ഫ് വ​യ​ർ പു​റ​മെ) 1000 കെ.​വി.​എ വ​രെ ക​ണ​ക്റ്റ​ഡ് ലോ​ഡു​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

ക​ണ​ക്റ്റ​ഡ് ലോ​ഡ് വ​ർ​ധി​പ്പി​ക്കു​ന്ന​വ​ർ അ​ധി​ക ലോ​ഡി​ന് മാ​ത്രം പ​ണ​മ​ട​ച്ചാ​ൽ മ​തി. ലോ​ഡി​ൽ മാ​റ്റ​മി​ല്ലാ​തെ സിം​ഗി​ൾ ഫേ​സി​ൽ​നി​ന്ന് ത്രീ ​ഫേ​സി​ലേ​ക്ക് മാ​റാ​ൻ കി​ലോ​വാ​ട്ടി​ന് 700 രൂ​പ​യാ​ണ് നി​ര​ക്ക്. അ​തേ​സ​മ​യം, സ​ർ​വി​സ് വ​യ​ർ മാ​ത്രം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നി​ര​ക്ക് വ​ർ​ധി​ക്കും.

പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ നി​ര​ക്കു​ക​ൾ

ക​ണ​ക്റ്റ​ഡ് ലോ​ഡ് സ്ലാ​ബ് നി​ര​ക്കു​ക​ൾ (10 കി​ലോ​വാ​ട്ട് വ​രെ​)

2 കി​ലോ​വാ​ട്ട് വ​രെ (ഗാ​ർ​ഹി​കം) 2,000

1 കി​ലോ​വാ​ട്ട് വ​രെ (മ​റ്റു​ള്ള​വ​ർ) 2,500

1-2 കി​ലോ​വാ​ട്ട് (മ​റ്റു​ള്ള​വ​ർ) 3,000

2-5 കി​ലോ​വാ​ട്ട് 5,000

5-7 കി​ലോ​വാ​ട്ട് 8,000

7-10 കി​ലോ​വാ​ട്ട് 10,000

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story