Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി സംരംഭ പദ്ധതികൾ കൂടുതൽ പേരിൽ എത്തിക്കാൻ പുതിയ മാർഗരേഖ ഉടൻ -മുഖ്യമന്ത്രി

text_fields
bookmark_border
പ്രവാസി സംരംഭ പദ്ധതികൾ കൂടുതൽ പേരിൽ എത്തിക്കാൻ പുതിയ മാർഗരേഖ ഉടൻ -മുഖ്യമന്ത്രി
cancel

കു​ന്ദ​മം​ഗ​ലം (കോ​ഴി​ക്കോ​ട്): പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള വാ​യ്പ-​സ​ബ്സി​ഡി പ​ദ്ധ​തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ സം​രം​ഭ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് നോ​ർ​ക റൂ​ട്ട്സ് സ​മ​ർ​പ്പി​ച്ച എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പു​തി​യ ക​ര​ട് മാ​ർ​ഗ​രേ​ഖ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കു​ന്ദ​മം​ഗ​ലം എം.​എ​ൽ.​എ എം.​എ റ​സാ​ഖ് മാ​സ്റ്റ​റു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക പു​ന​ര​ധി​വാ​സ​ത്തി​നാ​യി നോ​ർ​ക റൂ​ട്ട്സ് മു​ഖേ​ന എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. കു​റ​ഞ്ഞ​ത് ര​ണ്ട് വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്ത് തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ സ​ഹാ​യ​വും പ​ദ്ധ​തി ചെ​ല​വി​ന്റെ 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്സി​ഡി​യും (പ​ര​മാ​വ​ധി മൂ​ന്ന് ല​ക്ഷം രൂ​പ), വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ നാ​ല് വ​ർ​ഷ​ത്തേ​ക്ക് മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ ഇ​ള​വും പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ൽ ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Guidelines Soon to Reach More Expatriates with NRI Enterprise Schemes - Chief Minister
Next Story