
ഹെലന് കീലിയ വയനാടന്‍സിസ്; വയനാടന്‍ മലനിരകളില്‍നിന്ന് പുതിയൊരു പൂച്ചെടികൂടി
text_fieldsമലപ്പുറം: വയനാടൻ മലനിരകളിൽനിന്ന് പുതിയൊരു പൂച്ചെടികൂടി കണ്ടെത്തി കാലിക്കറ്റ് സർവകലാശാല ഗവേഷക സംഘം. ജസ്നേറിയസി സസ്യകുടുംബത്തിൽപെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്.
വയനാടൻ മലനിരകളിൽനിന്ന് കണ്ടെത്തിയതിനാൽ 'ഹെലൻ കീലിയ വയനാടൻസിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സർവകലാശാല സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രഫ. ഡോ. സന്തോഷ് നമ്പിയും കോഴിക്കോട് പ്രൊവിഡൻസ് കോളജ് ഗസ്റ്റ് അധ്യാപിക ഡോ. ജനീഷ ഹസീമുമാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോ സ്പേം ടാക്സോണമിയുടെ (ഐ.എ.എ.ടി) അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ 'റീഡിയ'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളിൽനിന്ന് 1200 കിലോമീറ്റർ മുകളിലായി പാറയിടുക്കുകളിലാണ് ഇവ കാണപ്പെടുന്നത്. നിലംപറ്റി വളരുന്ന വലിയ ഇലകളോടുകൂടിയ ചെടിയിൽ ഭംഗിയുള്ള പുഷ്പങ്ങളുണ്ടാകും. ഉയർന്നു നിൽക്കുന്ന പൂങ്കുലകളിൽ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക. ലോകത്ത് ആകെ 70 സ്പീഷിസുകളുള്ള ഈ ജനുസ്സിൽ 15 എണ്ണവും ദക്ഷിണേന്ത്യയിലാണ് കാണപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.