പനിയും ജലദോഷവുമുള്ളവർ ഒാഫിസിൽ വരരുത്; കോവിഡ് രോഗികൾക്ക് ലീവ്
text_fieldsതിരുവനന്തപുരം: പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്ന സർക്കാർ ഒാഫിസുകളിൽ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ തയാറാക്കാനും ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കാനും നിർദേശിച്ച് മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിഡ് ലക്ഷണങ്ങൾ, പനി, ജലേദാഷം എന്നിവയുള്ളവർ ഒാഫിസിൽ വരരുത്. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരും വരരുത്. ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തി ക്വാറൻറീനിൽ പ്രവേശിക്കണം. ഇത്തരം ജീവനക്കാർ രോഗമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഒാഫിസിെലത്തിയാൽ മതി. ഇൗ ദിവസങ്ങളിൽ ലീവ് അനുവദിക്കും.
- ഏതെങ്കിലും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഒാഫിസും പരിസരവും അടച്ച്, അണുനശീകരണത്തിനുശേഷം തുറക്കും.
- ഉദ്യോഗസ്ഥരുടെ ശരീരോഷ്മാവ് പരിശോധിച്ച് അനുവദനീയമായ പരിധിയിലാണെന്ന് ഉറപ്പാക്കണം.
- ജീവനക്കാർ പരമാവധി അവരുടെ െസക്ഷനുകളിൽ/ഒാഫിസ് മുറികളിൽ ഒതുങ്ങി പ്രവർത്തിക്കണം. ഉദ്യോഗസ്ഥർ തമ്മിൽ സമ്പർക്കം പരമാവധി കുറക്കണം. ടെലിഫോൺ, വാട്സ്ആപ്, ഇ-മെയിൽ മുതലായ ഇലക്േട്രാണിക് മാധ്യമങ്ങളിലൂടെ സംവദിക്കണം.
- യോഗങ്ങൾ കഴിയുന്നതും വിഡിയോ കോൺഫറൻസ് വഴി നടത്തണം. അത്യാവശ്യ ഘട്ടത്തിൽ മാത്രം കൃത്യമായ അകലം പാലിച്ച് അവശ്യം വേണ്ട ജീവനക്കാരെ മാത്രം പെങ്കടുപ്പിച്ച് യോഗം നടത്താം. ജീവനക്കാർ ഒാഫിസ് വരാന്തകളിലോ മറ്റ് െപാതു ഇടങ്ങളിലോ കൂട്ടംകൂടി നിൽക്കുകയോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്.
- ജനങ്ങൾ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ലഭിക്കാനും ഫീസ് ഒടുക്കാനും പരമാവധി ഒാൺലൈൻ സംവിധാനം ഉപയോഗിക്കണം. 10ന് താഴെയും 60 വയസ്സിന് മുകളിലുമുള്ള ആളുകൾ ഒാഫിസിലെത്തരുത്. പൊതുജനങ്ങൾ ഫയൽ അന്വേഷണങ്ങൾക്കായി നേരിട്ട് ഒാഫിസ് സന്ദർശിക്കാതെ ഫോൺ വഴി ബന്ധപ്പെടണം.
- എല്ലാ ജീവനക്കാരും നിശ്ചിത സമയപരിധിയിൽ മാസ്ക്കുകൾ മാറ്റി ധരിക്കണം. മാറ്റുന്നവ ശാസ്ത്രീയമായി നശിപ്പിക്കാൻ ഒാഫിസിൽ സംവിധാനം ഒരുക്കണം.
- •ഫയലുകളുമായി മറ്റ് ഒാഫിസുകളിലേക്ക് പോകുന്നവർ അതിനു ശേഷം കൈകൾ ശുചീകരിക്കണം. ഉദ്യോഗസ്ഥർ ദിവസവും ആരെയൊക്കെ കാണുന്നു, ഒാഫിസിലെ ഏതെല്ലാം വിഭാഗങ്ങളിൽ സന്ദർശിച്ചു തുടങ്ങിയവ ഒാർത്തുവെക്കുകയോ കുറിച്ചുവെക്കുകയോ വേണം.
- •ഒാഫിസിലെ പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മറയില്ലാതെ ചുമക്കുകയോ തുമ്മുകയോ ചെയ്യരുത്.
- •ലിഫ്റ്റ് ഉപേയാഗം പരമാവധി കുറക്കണം. പടികയറുേമ്പാൾ കൈപ്പിടിയിൽ സ്പർശിക്കരുത്. ലിഫ്റ്റുകളിൽ സമൂഹിക അകലം പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.