ഭക്ഷണം എടുത്തുവെയ്ക്കാൻ വൈകിയ നവവധുവിനെ ക്രൂരമായി മർദിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ഭക്ഷണം എടുത്തുവെയ്ക്കാൻ വൈകിയ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്.
ഒക്ടോബർ 27ന് രാത്രിയായിരുന്നു ഭവം. ജിംനേഷ്യം പരിശീലകനായ ഷഹീൻ വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവെയ്ക്കാൻ താമസിച്ചെന്നു പറഞ്ഞായിരുന്നു ആക്രമണം. തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.
ഇതോടെ യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. പരാതി ലഭിച്ചതോടെ പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പൊലീസിന് മൊഴി നൽകി. വിവാഹത്തിന് വീട്ടുകാർ നൽകിയ 15 പവൻ സ്വർണാഭരണങ്ങൾ ഭർത്താവ് എടുത്ത് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതനായത്. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

