Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 11:14 PM IST Updated On
date_range 28 Sept 2019 11:14 PM ISTദേശീയപാത 766; അണമുറിയാതെ പ്രതിഷേധം നിരാഹാരം: ഒരാളെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsbookmark_border
camera_alt???????????? ??????????????? ??????????????????????? ????????????? ??????????? ?????????????? ?????????????? ?????????? ??????????
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര തടസ്സം തുടരുന്ന ദേശീയപാത 766ൽ പകൽനേരവും ഗതാഗതം നി രോധിക്കാനുള്ള നീക്കത്തിനെതിരെ എന്‍.എച്ച് ഗതാഗത സംരക്ഷണ കർമസമിതിയുടെ നേതൃത്വ ത്തില്‍ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതിനകം 25,000ത്തോളം പേർ സമരപ്പന് തല്‍ സന്ദര്‍ശിച്ച്് പിന്തുണ അറിയിച്ചതായി സംഘാടകർ പറഞ്ഞു.
യുവജനസംഘടന നേതാക്കളായ സഫിര്‍ പഴേരി, ആര്. രാജേഷ് കുമാര്‍, ലിജോ ജോണി, സി.കെ. മുസ്തഫ, സിനേഷ് വാകേരി എന്നിവരാണ് ബുധനാഴ്ച മുതല്‍ ബത്തേരി സ്വതന്ത്ര മൈതാനിയിലെ പന്തലില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതായി ഇവരെ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട്്് ചെയ്തു. ആരോഗ്യനില കൂടുതല്‍ വഷളായ യുവജന കൂട്ടായ്മ കോഒാഡിനേറ്റര്‍ സഫീര്‍ പഴേരിയെ ശനിയാഴ്ച രാവിലെ 10.30ന് അറസ്റ്റ് ചെയ്്്ത് ആശുപത്രിയിലേക്ക്് മാറ്റി. പൊലീസ് എത്തിയതോടെ സമരപ്പന്തലില്‍ ആളുകൾ കൂടി. അല്പസമയം ദേശീയ പാത തടസ്സപ്പെട്ടു. അറസ്റ്റ് തടയുമെന്ന്്് സമരസമിതി നേതാക്കൾ പൊലീസിനെ അറിയിച്ചു. കൂടുതല്‍ പൊലീസ് എത്തി സഫീര്‍ പഴേരിയെ ആശുപത്രിയിലേക്ക്് മാറ്റുകയായിരുന്നു.
പകരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്്്് വിങ് ബത്തേരി പ്രസിഡൻറ് പി. സംഷാദ് നിരാഹാരം തുടങ്ങി. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന്്് സഫീര്‍ പഴേരി പറഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെ സമരപ്പന്തലിന് സമീപം ദേശീയ പാതയില്‍ കിടന്ന്് ആളുകള്‍ പ്രതിഷേധിച്ചു. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി.
രാപ്പകല്‍ വ്യാത്യാസമില്ലാതെ നിരവധിയാളുകൾ ഐക്യദാർഢ്യവുമായി എത്തുകയാണ്. ടൗണിലെ ഗതാഗതം പലപ്പോഴും തടസ്സപ്പെട്ടു. വ്യാപാരികൾ നടത്തിയ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. രാവിലെ മുസ്ലിം ലീഗിെൻറ പ്രകടനമുണ്ടായി. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്നും കർണാടകയില്‍നിന്നും ജനപ്രതിനിധികളടക്കം നിരവധിയാളുകള്‍ സമരപ്പന്തലിൽ എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story