Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂർ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്​: 2.32 ലക്ഷം വോട്ടർമാർ

text_fields
bookmark_border
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്​: 2.32 ലക്ഷം വോട്ടർമാർ
cancel

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ മേയ്​ അഞ്ചിന്​ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം 2.32 ലക്ഷം വോട്ടർമാർ. 2025 ഏപ്രിൽ ഒന്ന്​ കണക്കാക്കി തയാറാക്കിയ വോട്ടർപട്ടിക മേയ്​ അഞ്ചിന്​ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക്​ പത്ത്​ ദിവസം മുമ്പ്​ വരെ വോട്ടർ പട്ടികയിൽ പേര്​ ചേർക്കാനുള്ള അവസരമുണ്ടായിരുന്നു. ജൂൺ രണ്ടാണ്​ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ വോട്ട്​ ചേർക്കാൻ അവസരമുണ്ടായിരുന്നു.

ആ വോട്ടുകൾ കൂടി ചേർത്ത പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കും. മേയ്​ അഞ്ചിന്​ പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച്​ മണ്ഡലത്തിൽ 2,32,384 വോട്ടർമാരുണ്ട്​. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒമ്പത്​ മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടും. 1000 പുരുഷന്മാർക്ക് 1048 സ്ത്രീകളെന്നാണ്​ മണ്ഡലത്തിലെ ലിംഗാനുപാതം. പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 204 പോളിങ്​ സ്​റ്റേഷനുകളുണ്ടായിരുന്നിടത്ത്​ 59 കൂടി ചേർത്ത്​ ആകെ പോളിങ്​ സ്​റ്റേഷനുകൾ 263 ആക്കി വർധിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പിന്​ മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ മലപ്പുറം കലക്ടർ, പൊലീസ്​ മേധാവി, സബ് കലക്ടർ തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFNilambur By Election 2025
News Summary - Nilambur by-election: 2.32 lakh voters
Next Story