Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലവെള്ളപ്പാച്ചിൽ കവർന്നത് ആറു ജീവൻ; കോട്ടപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
https://www.madhyamam.com/tags/flash-flood
cancel
camera_alt

സജിത

നി​ല​മ്പൂ​ർ: പൂ​ക്കോ​ട്ടും​പാ​ടം ടി.​കെ കോ​ള​നി​യി​ലെ കോ​ട്ട​പ്പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒരു മരണം കൂടി. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇന്ന് ക​ണ്ടെ​ത്തി. ടി​.കെ കോ​ള​നി സ്വ​ദേ​ശി സ​ജി​ത (27) ​യാണ് മരിച്ചത്. ഇ​തോ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മണിയോ​ടെയാണ് സജിതയുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​ണ് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ യു​വ​തി​യെ കാ​ണാ​താ​യ​ത്.

വണ്ടൂർ സ്വദേശി സജ്ജാദ് (23), കരുവാരക്കുണ്ട് സ്വദേശി റഹീം (45), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് (39) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (65) എന്നിവരുടെ മൃതദേഹം ഞായറാഴ്ച തന്നെ ലഭിച്ചിരുന്നു.

കാണാതായ സ​ജി​ത​ക്കായി രണ്ട് ദിവസം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് പുഴയിലും അനുബന്ധ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം നടത്തിയത്.

മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും.

വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായി എത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story