Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിമിഷ പ്രിയയുടെ മോചനം:...

നിമിഷ പ്രിയയുടെ മോചനം: ചാണ്ടി ഉമ്മൻ കാന്തപുരത്തെ കണ്ടു

text_fields
bookmark_border
നിമിഷ പ്രിയയുടെ മോചനം: ചാണ്ടി ഉമ്മൻ കാന്തപുരത്തെ കണ്ടു
cancel

കോഴിക്കോട്​: യമനിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്​ നടത്തിയ ഇടപെടലുകൾക്ക്​ നന്ദി പറയാനും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനും പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ചു.

മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അത്​ നിമിഷപ്രിയയുടെ മോചനത്തെ​ പ്രതികൂലമായി ബാധിക്കുമെന്ന്​ സന്ദർശനത്തിന്​ ശേഷം ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ്​ പ്രവർത്തിക്കുന്നത്​. കാന്തപുരത്തിന്‍റെ ഇടപെടലുകൾ സഹായകരമായിട്ടുണ്ട്​. അന്താരാഷ്​ട്ര ബന്ധങ്ങളും യമനിലെ പണ്ഡിതരുമായുള്ള ബന്ധവും ഉപയോ​ഗപ്പെടുത്തിയാണ്​ അദ്ദേഹം ഇടപെടുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ചാണ്ടി ഉമ്മന്‍റെ അഭ്യർഥന പ്രകാരമാണ്​ താൻ വിഷയത്തിൽ ഇടപെട്ടതെന്ന്​ നേരത്തെ കാന്തപുരം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandy OommenKanthapuram abubakar MusliyarNimisha Priya
News Summary - Nimisha Priya's release: Chandy Oommen meets Kanthapuram
Next Story