Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​തി​ന്‍ രാ​ജി​ന്‍റെ...

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ നോട്ടിസ്

text_fields
bookmark_border
നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: ഡോ. റാമിന്‍റെ മുന്‍കൂര്‍  ജാമ്യ ഹരജിയിൽ നോട്ടിസ്
cancel

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി നി​തി​ന്‍രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ​പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാം ​ന​ൽ​കി​യ മു​ന്‍കൂ​ര്‍ ജാ​മ്യ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​നും പൊ​ലീ​സി​നു​മ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഹൈ​കോ​ട​തി നോ​ട്ടി​സ്. ജ​സ്റ്റി​സ്​ പി.​വി. ബാ​ല​കൃ​ഷ്​​ണ​ന്റെ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. താ​ന​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ര്‍ക്കെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് നി​തി​ന്‍റെ പി​താ​വ് പ​രാ​തി ന​ൽ​കി​യ​ത് ചി​ല​രു​ടെ പ്രേ​ര​ണ​യാ​ലാ​ണെ​ന്ന് ​ഡോ. ​റാം ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​രി​ക്കു​ന്ന​തി​ന് മു​മ്പ്​ നി​തി​ൻ രാ​ജ്​ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ലോ​ൺ ആ​പ്പ് വ​ഴി എ​ടു​ത്ത വാ​യ്പ മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​തി​ൻ രാ​ജി​നെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ഇ​വി​ടെ നി​ന്ന്​ ഇ​റ​ങ്ങി​യ​ ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. അ​ധ്യാ​പ​ക​ർ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്ന പ​രാ​തി ആ​രോ​ടും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഫ്.​ഐ.​എ​സി​ൽ അ​ത്ത​ര​മൊ​രു വി​വ​ര​മി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

സെ​ഷ​ന്‍സ് കോ​ട​തി മു​ന്‍കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നാ​ലാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി വീ​ണ്ടും മേ​യ്​ 15ന്​ ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sucidenithin deathCrimeNews
News Summary - Nithin Raj death case: Notice issued on Dr. Ram's anticipatory bail plea
Next Story