ബിനോയിക്ക് ദുബൈ പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ്
text_fieldsതിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ട ബിനോയ് കോടിയേരി ദുബൈ പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ബിനോയ് കോടിയേരി യുടെ അപേക്ഷയിലാണ് ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബിനോയ് കോടിയേരി ഇൗ സർട്ടിഫിക്കറ്റ് നൽകുന്നത് വരെ നല്ല സ്വഭാവത്തിന് ഉടമയാണെന്നാണ് പൊലീസ് രേഖയിൽ വ്യക്തമാക്കുന്നത്.

അതേ സമയം, ബിനോയ്ക്കെതിരെ കേസില്ലെന്ന് സർട്ടിഫിക്കറ്റിൽ പരാമർശിക്കുന്നില്ല. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. നിലവിൽ തനിക്കെതിരെ കേസില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസ് 2017ൽ തന്നെ ഒത്തുതീർപ്പാക്കിയതാണെന്നും ബിനോയ് അറിയിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് സി.പി.എം നേതൃത്വത്തിന് നൽകിയ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.