യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... മാറ്റങ്ങൾ റദ്ദാക്കി; ട്രെയിനുകൾ പതിവ് ഷെഡ്യൂൾ പ്രകാരം ഓടും
text_fieldsപാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ മുഴുവൻ സമയ കോറിഡോർ ബ്ലോക്ക് ലഭ്യമല്ലാത്തതിനാൽ, ചില ട്രെയിൻ സർവിസ് സ്റ്റാൻഡുകളിൽ നേരത്തേ നിർദേശിച്ചിരുന്ന മാറ്റങ്ങൾ റദ്ദാക്കി.
സെപ്റ്റംബർ 10, 12 തീയതികളിൽ നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സർവിസ് റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്സ്പ്രസ്, കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന നമ്പർ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന 16349 തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും.
സെപ്റ്റംബർ 12ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നമ്പർ 18568 കൊല്ലം ജങ്ഷൻ-വിശാഖപട്ടണം വീക്ക്ലി എക്സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും.
സെപ്റ്റംബർ 10, 12 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16344 മധുര ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.