യോഗ്യതയുണ്ടായിട്ടും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റമില്ല
text_fieldsകൊല്ലം: ആരോഗ്യവകുപ്പിൽ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക ്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സർക്കാർ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങൾ അനുസരിച്ചാണ് 1995 മുതൽ പി.എസ്.സി സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയർ എച്ച്.ഐമാരായി വിവിധ ജില്ലകളിൽ നിയമിച്ചത്. ഇതിനായി 1342 പേരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി ഡി.എച്ച്.എസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ഹെൽത്ത് സൂപ്പർവൈസർ മുതൽ െഗസറ്റഡ് പദവി വരെയുള്ള സ്ഥാനക്കയറ്റങ്ങളിൽ അടിസ്ഥാനരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ മുഴുവൻ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നത് തുടരുകയാണ്. സ്ഥാനക്കയറ്റം കിട്ടാതായതോടെ ആയിരക്കണക്കിന് സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ജോലിയിൽ കയറി വർഷങ്ങൾ കഴിഞ്ഞിട്ടും അതേ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്.
ഇൗ വിവേചനം അവസാനിപ്പിക്കാൻ സർക്കാറും വകുപ്പ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.