Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടിയില്ല; സർക്കാറിന്‍റെ നടപടി ശരിയെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല

text_fields
bookmark_border
പിണറായിക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടിയില്ല; സർക്കാറിന്‍റെ നടപടി ശരിയെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: സി.എം.ആർ.എൽ - എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി അന്വേഷണത്തിൽ സർക്കാറും ആഭ്യന്തര വകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാറിന്റെ സമീപനത്തെ സുപ്രീംകോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ തന്നെ അത് അവധാനപൂർവം പരിശോധിച്ച് അനാവശ്യ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുകയെന്നതായിരുന്നു സംസ്ഥാന സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായാണ്. എന്നാൽ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചപ്പോഴാണ് സർക്കാറിന് അത് നടപ്പാക്കേണ്ടി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, പ്രസ്തുത എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാന വസ്തുതയെന്നും രമേശ് ചെന്നിത്തല വിവരിച്ചു. സർക്കാറിന്റെ എഫ്.ഐ.ആർ നിയമപരമായി ശരിയാണെന്ന നിലപാടാണ് സുപ്രീംകോടതിക്കുമുള്ളതെന്നാണ് വിധിയിൽ നിന്ന് മനസ്സിലാകുന്നത്. ചുരുക്കത്തിൽ, ഈ കേസിൽ വിജിലൻസിന്റെ എഫ്.ഐ.ആർ അതേപടി നിലനിൽക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പരാതിക്കാരന് തന്റെ വാദങ്ങൾ നിരത്താൻ വേണ്ടിയാണെന്നും മറ്റ് കേസുകളിലെന്ന പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടിക്കേസിൽ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയിൽ ആശ്വാസം. കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമാണ് ഈ കേസിനുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി അപ്പീൽ പരിഗണിക്കാത്തതിൽ വിമർശനം ഉന്നയിച്ച സുപ്രീംകോടതി ഹർജി ഹൈക്കോടതിയിലേക്ക് തിരികെ അയച്ചു.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ ഭാഗം കേൾക്കാതെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിൽ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് പിണറായിയും കുടുംബവും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയേക്കാം എന്നതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദസറ അവധിക്കാലത്ത് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പിണറായി വിജയൻ ഉൾപ്പെടെ എല്ലാ കക്ഷികളുടെയും ഹർജികൾ പരിഗണിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No Setback for Government in Case Against Pinarayi Vijayan, Says Ramesh Chennithala
Next Story