എൻ.എസ്.ഒ സർവേക്ക് എൻ.പി.ആറുമായി ബന്ധമില്ലെന്ന്
text_fieldsതിരുവനന്തപുരം: ദേശീയ സാമ്പിൾ സർവേ ഒാർഗനൈസേഷൻ നടത്തുന്ന സർവേകൾക്ക് ദേശീയ ജന സംഖ്യാ രജിസ്റ്ററുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിെൻറ സാമൂഹിക- സാമ്പത്തിക ഘടനയെ കുറിച്ച വിവരശേഖരണമാണ് എൻ.എസ്.ഒ നടത്തുന്നതെന്നും സർക്കാരുക ളുെട വികസന ആസൂത്രണത്തിന് ഇത് അനിവാര്യമാണെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സു നിതാ ഭാസ്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വീട്ടുകാരെയും സ്ഥാപനങ്ങളെയും തീരുമാനിക്കുന്നത് ശാസ്ത്രീയ രീതികളിലൂടെയാണ്. ഇതിൽ മാറ്റം വരുത്താനാകില്ല. വ്യക്തിയേയോ സ്ഥാപനത്തെയോ കുടുംബത്തെയോ സംബന്ധിച്ച് ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സർക്കാരിെൻറ ഇതര വകുപ്പുകൾക്ക് ഇത് കൈമാറില്ല.
എൻ.എസ്.ഒ ഉദ്യോഗസ്ഥർ ചോദ്യാവലിയോ ആധുനിക ടാബ്ലറ്റ് ആപ്ലിക്കേഷനിലൂടെയോ ആണ് വിവരങ്ങൾ ശേഖരിക്കുന്നത്. പല സ്ഥലങ്ങളിലും എൻ.എസ്.ഒ സർവേ നടക്കുേമ്പാൾ തെറ്റിദ്ധരിച്ച് ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉണ്ടാകുന്നു. സാമ്പത്തിക സെൻസസ് എൻ.എസ്.ഒ നടത്തുന്നുണ്ട്.
ഇതും സെൻസസ്-എൻ.പി.ആർ എന്നിവയുമായി ബന്ധമുള്ളതല്ല. ആളുകൾ വിവരം നൽകാൻ മടിക്കുന്നത് സർവേ ഫലത്തെ ബാധിക്കും. സർവേകളുമായി ജനങ്ങൾ സഹകരിക്കുകയും ശരിയായ വിവരങ്ങൾ നൽകണമെന്നും അവർ അഭ്യർഥിച്ചു. സാമൂഹിക സാമ്പത്തിക സർവേ, വാർഷിക വ്യവസായിക സർവേ, കൃഷി സർവേകൾ, അർബൺ ഫ്രയിം സർവേ, ആവർത്തന തൊഴിലാളി സർവേ, സമയവിനിയോഗ സർവേ, വിലസൂചിക സർവേകൾ, അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളെ കുറിച്ച കണെക്കടുപ്പ്, ഏഴാമത് സാമ്പത്തിക സെൻസസ് എന്നിവയാണ് എൻ.എസ്.ഒ നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടമാരായ മുഹമ്മദ് യാസീൻ, അനീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
സെൻസസ് നടപടികളുമായി സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് നടപടികളുമായി സർക്കാർ മുന്നോട്ട്. സെൻസസ് പ്രവർത്തനങ്ങൾക്ക് ധനവകുപ്പ് 25 ലക്ഷംരൂപ അനുവദിച്ചു. ആശങ്കകൾ പരിഹരിക്കുംവരെ സെൻസസ് നടപടികൾ തൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് നീക്കം. സെൻസസ് വിവരങ്ങൾ പൗരത്വത്തിന് ആധാരമാക്കുമെന്ന ആശങ്കയാണ് വിവിധ വിഭാഗങ്ങൾ പ്രകടിപ്പിക്കുന്നത്. എന്നാൽ സെൻസസ് സാധാരണ നടപടിക്രമം മാത്രമാണെന്ന നിലപാടിലാണ് സർക്കാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.