Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നിസ്സാര പരിക്ക്

text_fields
bookmark_border
ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നിസ്സാര പരിക്ക്
cancel

പന്തളം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട എം.സി റോഡിൽ പന്തളത്തിന് സമീപം കുരമ്പാല അമൃത സ്കൂൾ ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറും ടെമ്പോ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുകുമാരൻ നായർക്ക് നിസാര പരിക്കേറ്റു.

ഒരു പൊതുചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരും പ്രദേശത്തെ എൻ.എസ്.എസ് പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഉടൻതന്നെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.

പരിക്ക് ഗുരുതരമല്ലെന്ന് പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി. കാറിലുണ്ടായിരുന്ന ഡ്രൈവർക്കും മറ്റ് ജീവനക്കാർക്കും, ടെമ്പോ വാനിലെ യാത്രികർക്കും പരിക്കുകളില്ല. സംഭവത്തിൽ പന്തളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

നേരത്തെ വീഴ്ചയിൽ തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് സുകുമാരൻ നായർ ദീർഘകാലം വിശ്രമത്തിലായിരുന്നു. ഈയടുത്താണ് അദ്ദേഹം വീണ്ടും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായത്. അതേസമയം, അപകടം നടന്ന എം.സി റോഡിലെ കുരമ്പാല അമൃത സ്കൂൾ ജങ്ഷൻ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSS General Secretary Sukumaran Nair Injured in Accident Near Pandalam
Next Story