കന്യാസ്ത്രീകളുടെ സമരത്തെ തള്ളി സഭ
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പരാതി ഉന്നയിച്ച കന്യാസ്ത്രീകളെ തള്ളി മിഷനറീസ് ഓഫ് ജീസസ്. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം അപലപനീയമാണെന്ന് ഇവർ ഉൾപ്പെടുന്ന സന്യാസിനി സമൂഹം വാർത്തക്കുറിപ്പിറക്കി. ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് സമരമെന്നും അവരെ പിന്തുണക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ച കന്യാസ്ത്രീയും അവരോട് ചേർന്ന് സമരം ചെയ്യുന്നവരും ഉന്നയിക്കുന്ന കപട ആരോപണങ്ങൾക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുക എന്നത് തങ്ങളുടെ മനഃസാക്ഷിക്കു ചേർന്നതല്ല. യുക്തിവാദം പ്രചരിപ്പിക്കുന്ന സംഘടനയുമായി ചേർന്നുള്ള കന്യാസ്ത്രീകളുടെ സമരം അപമാനകരമാണ്. ബിഷപ് പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണ്. പീഡിപ്പിച്ചതായി പറയുന്ന തീയതിക്കുശേഷവും പരാതിക്കാരി കുടുംബത്തിലെ ചടങ്ങുകൾക്ക് ബിഷപ്പിനെ ക്ഷണിച്ചുകൊണ്ടുപോയിട്ടുണ്ട്. 2016വരെ ബിഷപ്പിെൻറ കേരളത്തിലെ പരിപാടികൾ ഏകോപിപ്പിച്ചതും ഇവരായിരുന്നു. ബലാൽസംഗത്തിനിരയായ ഒരു വ്യക്തിക്ക് ഒരിക്കലും ചെയ്യാനാകാത്ത കാര്യമാണിത്.
കന്യാസ്ത്രീ മഠത്തിലെ മദർ എന്ന നിലയിൽ ബിഷപ്പ് പെങ്കടുക്കുന്ന പരിപാടികളിലെല്ലാം പെങ്കടുത്തിരുന്നത് സന്തോഷത്തോടെയാണ്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളില്‍ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്. ഇവർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചതിെൻറയും മറ്റ് കന്യാസ്ത്രീകൾ സമരം നടത്തുന്നതിെൻറയും പിന്നിൽ ബാഹ്യശക്തികളാണന്നും പ്രസ്താവനയിൽ പറയുന്നു.
സമരം ചെയ്യുന്ന കന്യാസ്ത്രീകൾ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളെെല്ലന്നും കോൺഗ്രിഗേഷെൻറ നിയമങ്ങളെ വെല്ലുവിളിച്ച് ഇവിടെ കഴിയുന്ന ഇവരെ പല തവണ താക്കീത് ചെയ്തതാെണന്നും പ്രസ്താവനയിൽ വിവരിക്കുന്നു.
യുക്തിവാദം പ്രചരിപ്പിക്കുന്ന സംഘത്തിെൻറ പിന്തുണയോടെയാണ് കന്യാസ്ത്രീമാർ സമരത്തിനിറങ്ങിയിരിക്കുന്നത്. ഇത് അന്വേഷിക്കണം.വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സമരത്തിന് പിന്തുണയുമായെത്തുന്ന രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ വഞ്ചിക്കപ്പെടരുതെന്നും മിഷനറീസ് ഓഫ് ജീസസ് പ്രസ്താവനയിൽ പറയുന്നു.
വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മിഷനറീസ് ഒാഫ് ജീസസ് കോൺഗ്രിഗേഷെൻറ കൗൺസിൽ യോഗം അടുത്ത ദിവസം ചേരുമെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.