Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണമായിതാ; കടൽ കടന്ന്...

ഓണമായിതാ; കടൽ കടന്ന് ഓണക്കോടികൾ...

text_fields
bookmark_border
ഓണമായിതാ; കടൽ കടന്ന് ഓണക്കോടികൾ...
cancel

കൊ​ച്ചി: മ​ല​യാ​ളി എ​വി​ടെ​യു​ണ്ടോ, അ​വി​ടെ​യെ​ല്ലാം ഓ​ണാ​ഘോ​ഷ​വു​മു​ണ്ട്. തി​രു​വോ​ണ​മെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, ഓ​ണ​ക്കോ​ടി ക​ട​ൽ ക​ട​ക്കു​ക​യാ​ണ്. സെ​റ്റ് സാ​രി​യും സെ​റ്റ്മു​ണ്ടും ദോ​ത്തി​യും ഷ​ർ​ട്ടും മ​റ്റു​മ​ട​ങ്ങു​ന്ന ഓ​ണ​വ​സ്ത്ര​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് അ​യ​ച്ചു.

അ​ബൂ​ദ​ബി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​നാ​ണ് കു​ത്താ​മ്പു​ള്ളി നെ​യ്ത്തു​ഗ്രാ​മ​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് ശേ​ഖ​രി​ച്ച ഓ​ണ​ക്കോ​ടി അ​യ​ച്ച​ത്. സെ​റ്റ് സാ​രി, ദോ​ത്തി, സെ​റ്റ്മു​ണ്ട്, ഷ​ർ​ട്ട് എ​ന്നി​വ കൂ​ടാ​തെ ഷ​ർ​ട്ട്-​മു​ണ്ട് കോം​ബോ​യും അ​യ​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ‍ഷ​ത്തി​ന്‍റെ ചൂ​ടേ​റു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​രു​ടെ പ്ര​തീ​ക്ഷ. തി​രു​വോ​ണം അ​ടു​ക്കു​ന്ന​തോ​ടെ പ​ച്ച​ക്ക​റി, പൂ​ക്ക​ൾ സ​ദ്യ​യൊ​രു​ക്കാ​നു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വ​ൻ​തോ​തി​ൽ വി​മാ​ന​ങ്ങ​ളി​ലും ക​പ്പ​ലു​ക​ളി​ലു​മാ​യി ക​ട​ൽ​ക​ട​ക്കും.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മ​ല്ല യു.​എ​സ്, യൂ​റോ​പ്പ്, കാ​ന​ഡ, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഓ​ണ​ക​യ​റ്റു​മ​തി വ​ർ​ധി​ക്കും. ഓ​ണ​ക്കോ​ടി​ക​ൾ കൂ​ടു​ത​ലാ​യി അ​യ​ക്കു​ന്ന​ത് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ തി​രു​വോ​ണം വ​ർ​ണാ​ഭ​മാ​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ലെ നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

അ​തി​നി​ടെ, ആ​ഘോ​ഷ സീ​സ​ണി​ൽ കാ​ർ​ഗോ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത് ക​യ​റ്റു​മ​തി​ക്കാ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ർ​ഗോ നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യ​താ​യി കേ​ര​ള എ​ക്സ്പോ​ർ​ട്ടേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി​യും സീ​കെ ഗ്ലോ​ബ​ൽ ട്രേ​ഡി​ങ് ഉ​ട​മ​യു​മാ​യ മു​ൻ​ഷി​ദ് അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ കി​ലോ​ക്ക് 60-70 രൂ​പ​യാ​യി​രു​ന്നു​വെ​ങ്കി​ൽ യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ 200 രൂ​പ​യും അ​തി​നു​മു​ക​ളി​ലും ന​ൽ​കേ​ണ്ടി​വ​ന്നു. ഇ​നി​യും കൂ​ടി​യാ​ൽ ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationCultureONAKKODIfestival seasonKerala
News Summary - Onam is here; Onam celebrations have crossed the sea...
Next Story