Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ; മരണം മൂന്നായി; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ; മരണം മൂന്നായി; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു
cancel

ചോക്കാട്: മലപ്പുറം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മുന്നുപേർ മരിച്ചു. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. ഇതിൽ കോട്ടക്കൽ എടരിക്കോട് സ്വദേശിയായ മങ്ങാടൻ അനസിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അപകടത്തിൽ ആറുപേരെ കാണാതായിട്ടുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ സ്ഥിരീകരിച്ചു.

വൈകീട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും, ചോക്കാട് - അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയായ പൂക്കോട്ടുംപാടം ടികെ കോളനി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

പുഴയോരത്ത് കാര്യമായ മഴയുണ്ടായിരുന്നില്ലെങ്കിലും, മലയോര വനമേഖലയിൽ പെയ്ത കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ജലനിരപ്പും ഒഴുക്കും വർധിക്കാൻ ഇടയാക്കിയത്.

അപകടത്തിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമാണിത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പുഴയിൽ അപകടസാധ്യത വളരെ കൂടുതലാണ്.

മലമുകളിൽ കനത്ത മഴ തുടരുന്നതും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം അസാധ്യമാകുന്നതും കണക്കിലെടുത്ത് തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ വിലയിരുത്തുന്നുണ്ട്. മന്ത്രി എ.പി. അനിൽകുമാർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dead in Chokkad flash flood
Next Story