ഒാൺലൈൻ ബാങ്കിങ് തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം വന്നേക്കും
text_fieldsകോട്ടയം: ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം ചോർത്തുന്ന ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പു കൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. തട ്ടിപ്പിനു പിന്നിൽ ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സ ംഘമാണെന്നതിനാൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. സമാനകേസു കൾ മറ്റ് സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ഇതര സംസ്ഥാനങ്ങ ളിലെ പൊലീസ് േമധാവികളുമായും ചർച്ച നടക്കുകയാണ്. നിലവിൽ സൈബർ സെല്ലാണ് അന്വേഷണം നടത്തുന്നത്.
ഇതുവരെ 15ലധികം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക ോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് പരാതിക്കാർ ഏറെയും. പണം നഷ്ടപ്പെട്ടവരിൽ പ ലരും ഇനിയും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. തട്ടിപ്പിെൻറ വിവരങ്ങൾ ബ ാങ്ക് അധികൃതർ റിസർവ് ബാങ്കിനു കൈമാറി. റിസർവ് ബാങ്കും അന്വേഷണം ആരംഭിച്ചു. പരാതികളിൽ അന്വേഷണം ഉൗർജിതമാക്കാൻ ഡി.ജി.പി സൈബർ സെല്ലിന് നിർദേശം നൽകി. കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ട കോട്ടയത്ത് ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. ഇവിടെ രണ്ട് കോളജ് അധ്യാപകർക്കാണ് ആദ്യം പണം നഷ്ടപ്പെട്ടത്.
എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തിട്ടും വീണ്ടും പണം നഷ്ടപ്പെട്ടു. അതേസമയം, അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചെന്നതും ആശങ്ക ഉയർത്തുന്നു. പണം കൈമാറാനുള്ള മൊബൈല്‍ യു.പി.എ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് സംഘത്തെ സൈബര്‍ഡോം കണ്ടെത്തി കൂടുതൽ വിവരങ്ങൾക്കായി ലഭിച്ച തെളിവുകൾ ഝാര്‍ഖണ്ഡ് പൊലീസിന് കൈമാറി. അന്വേഷണം ഉൗർജിതമാണെന്ന് ദക്ഷിണ മേഖല െഎ.ജി മനോജ് എബ്രഹാം അറിയിച്ചു. അേന്വഷണ പുരോഗതി റേഞ്ച് െഎ.ജിമാരും വിലയിരുത്തുന്നുണ്ട്. ആപ് വഴി ബാങ്ക് അക്കൗണ്ടിെൻറ നിയന്ത്രണം കൈക്കലാക്കിയാണ് തട്ടിപ്പ്.
പലപ്പോഴും അക്കൗണ്ട് ഉടമ തട്ടിപ്പുനടന്ന ശേഷമാവും കാര്യങ്ങൾ അറിയുക. വിവിധ ബാങ്കുകളുടെ 59 ആപ്പുകൾ സജീവമായി പണം കൈമാറാൻ ഉപയോഗിക്കുന്നുണ്ട്. ഇതിെൻറ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയതിനാൽ ഇൗ നമ്പറുകളിലേക്ക് ആദ്യം സന്ദേശം വരും. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ഇത്തരത്തില്‍ വരുന്ന കാളുകളിൽ ആദ്യ ഒ.ടി.പി നമ്പറാവും ആവശ്യപ്പെടുക. ഇതുപയോഗിച്ച് തട്ടിപ്പുസംഘങ്ങള്‍ തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യും. അതുവഴി ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ദിവസം ലക്ഷം രൂപ എന്ന കണക്കിൽ അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാറും അന്വേഷണം നടത്തുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ജാഗ്രത പാലിക്കണമെന്ന് സൈബർ ഡോം
തിരുവനന്തപുരം: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്ന് പണം കവരാൻ തട്ടിപ്പുകാര്‍ നടത്തുന്ന പുതിയ രീതിക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ ഐ.ജി മനോജ് എബ്രഹാം അറിയിച്ചു. തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങൾ മറ്റൊരു നമ്പറിലേക്ക് അയക്കാന്‍ നിർദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടുകയാണ് ഇവരുടെ രീതി.
ഉപഭോക്താവ് മെസേജ് അയച്ചുകഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോരുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിെൻറ വിവരങ്ങളും ഉപഭോക്താവിെൻറ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പിയും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന്, ഉപഭോക്താവിെൻറ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ കൈക്കലാക്കുന്നതാണ് രീതി. സംസ്ഥാനത്ത് ഇത്തരത്തിൽ 10 കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ സൈബര്‍ ഡോം തീരുമാനിച്ചത്. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ പിന് നമ്പര്‍ മാറ്റുകയോ ചെയ്യണമെന്നും ഐ.ജി അറിയിച്ചു.

രഹസ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 7000 ഡോളർ വേണമെന്ന്
തൃശൂർ: ‘നിങ്ങളുടെ ജീവിത രഹസ്യങ്ങൾ മുഴുവൻ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്... സംശയമുണ്ടെങ്കിൽ ഇതാ നിങ്ങളുെട ഫേസ്ബുക്ക് അക്കൗണ്ടിെൻറ പാസ് വേഡ്. വിവരങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ 44 മണിക്കൂറിനുള്ളിൽ താഴെ കാണുന്ന അക്കൗണ്ടിൽ 7000 ഡോളർ അടക്കണം’. തൃശൂർ സ്വദേശി ജയശങ്കറിന് ഇ-മെയിലിൽ എത്തിയ സന്ദേശമാണിത്. Cesare Blackett nezgriffpkx@outlook.com എന്ന അക്കൗണ്ടിൽ നിന്നാണ് സന്ദേശം. ഉദാഹരണമായി കാണിച്ച ഫേസ് ബുക്ക് അക്കൗണ്ടിലെ പാസ് വേഡ് സത്യമായിരുന്നു. പക്ഷേ, മാസങ്ങൾക്ക് മുമ്പ് ഇത് പുതുക്കി.
കഴിഞ്ഞ മേയിൽ ലോകത്താകെയുള്ള 8.7 കോടി ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിശദാംശങ്ങൾ ചോർന്ന വിവരം പുറത്തുവന്നിരുന്നു. ഇതിൽ 5.62 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് ഫേസ് ബുക്ക് വെളിപ്പെടുത്തിയത്. ഇപ്പോഴെത്തിയ സന്ദേശം അന്ന് ചോർന്നതിലുൾപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. 7000 ഡോളർ ബിറ്റ്കോയിനായി ‘1EFAZy3JaU1uqEfrPhTYnJ6RQo7o1pXWUW’ എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്നാണ് സന്ദേശം. നേരത്തെ വാനക്രൈ സൈബര്‍ ആക്രമണം നേരിട്ട കമ്പ്യൂട്ടറുകളിൽ അവ പഴയപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ മോചനദ്രവ്യമായി പണം ബിറ്റ്കോയിനായി നല്‍കണമെന്ന് സന്ദേശം വന്നിരുന്നു.
വിവരം പൊലീസിനെ അറിയിച്ചപ്പോൾ സമാനസന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിക്കുന്നുണ്ടെന്നും, നിശ്ചിതസമയത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ വരുന്നുവെങ്കിൽ അറിയിക്കണമെന്നും നിർദേശിച്ചു. നാല് ദിവസമായെങ്കിലും ഇതുവരെയും മറ്റ് സന്ദേശങ്ങളൊന്നും എത്തിയിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു. ഓൺ ലൈൻ തട്ടിപ്പിൽ വീഴരുതെന്നും രഹസ്യവിവരങ്ങൾ ചോർത്തുമെന്ന സന്ദേശവുമായെത്തുന്നവരോട് പ്രതികരിക്കരുതെന്നും ഒരു വിവരവും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.