വീണ്ടും ഒാൺലൈൻ തട്ടിപ്പ്; രണ്ട് കാമറൂണ്‍ സ്വദേശികൾ അറസ്റ്റിൽ
text_fieldsമഞ്ചേരി: ഒാൺലൈൻ വ്യാപാരത്തിെൻറ മറവിൽ പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ കൂടി അറസ് റ്റിൽ. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന് സ്വദേശികളായ വെര്‍ദി ടെന്യണ്ടയോങ്ങ് (35), ഡോ ഹ് ക്വെൻറിന് ന്വാന്‍സുവ (37) എന്നിവരെയാണ് താമസസ്ഥലം രഹസ്യമായി കണ്ടെത്തി ഹൈദരാബാദി ല്‍നിന്ന് സാഹസികമായി പിടികൂടിയത്.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹൈടെക് സാങ്കേതിക വിദ്യയുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്നു ഇവർ.
മഞ്ചേരിയിലെ ഒരു സ്ഥാപനത്തിെൻറ പേരിൽ വെബ്സൈറ്റുണ്ടാക്കി അതിൽ ജി.എസ്.ടി നമ്പറും മറ്റ് വിവരങ്ങളും ചേർത്ത് സ്ഥാപനം ചെയ്യുന്നതുപോലെ പരസ്യം നൽകി. കുറഞ്ഞ വിലയ്ക്ക് മരുന്നും പ്രിൻറിങ് കടലാസും കോപ്പർക്രാഫ്റ്റും നൽകുന്നതായായിരുന്നു പരസ്യം. വിവിധ സ്ഥലങ്ങളിൽനിന്ന് ആവശ്യക്കാർ ഒാൺലൈനിൽ ബന്ധപ്പെട്ട് പണമടച്ചു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശി മഞ്ചേരിയിലെ സ്ഥാപനത്തിന് വക്കീൽ നോട്ടീസ് അയച്ചപ്പോഴാണ് സ്ഥാപനമറിഞ്ഞത്.
പ്രതികളില്‍നിന്ന് തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകൾ, സിം കാര്‍ഡ്, റൂട്ടർ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റ് രാജ്യക്കാരും തട്ടിപ്പിനിരയായതായി സൂചനയുണ്ട്. സൈബര്‍ ഫോറന്‍സിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനൻ, ഹരിലാല്‍, ലിജിന്‍, ഷഹബിന് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിൽ, സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.