Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ് എസ്.ഐ.ആർ:...

ലക്ഷദ്വീപ് എസ്.ഐ.ആർ: വെട്ടിമാറ്റിയത് 48 പേരെ; കൂട്ടിച്ചേർത്തത് 1270 വോട്ടർമാരെ

text_fields
bookmark_border
ലക്ഷദ്വീപ് എസ്.ഐ.ആർ: വെട്ടിമാറ്റിയത് 48 പേരെ; കൂട്ടിച്ചേർത്തത് 1270 വോട്ടർമാരെ
cancel

ന്യൂഡൽഹി: കേരളത്തോടൊപ്പം എസ്.ഐ.ആർ പ്രക്രിയക്ക് തുടക്കമിട്ട ലക്ഷദ്വീപിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2025 ഡിസമ്പർ 16ന് പ്രസിദ്ധീകരിച്ച എസ്.​ഐ.ആർ കരട് പട്ടികയിലുണ്ടായിരുന്ന 56,384 വോട്ടർമാരിൽനിന്ന് വെട്ടിമാറ്റിയത് കേവലം 48 പേരെ. ഇതിൽ ഫോം- 7 പ്രകാരം 47 പേരെ നീക്കം ചെയ്തപ്പോൾ ഫോം 6, ഫോം 6എ എന്നിവ ഉപയോഗിച്ച് 1270 പുതിയ വോട്ടർമാരെ പുതുതായി കൂട്ടിച്ചേർത്തുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെയുള്ള 57,607 വോട്ടർമാരിൽ 29,222 പേർ പുരുഷന്മാരും 28,385 പേർ സ്ത്രീകളുമാണ്. മൂന്നാം ലിംഗക്കാരില്ല. ശനിയാഴ്ച മുതൽ എല്ലാ പോളിങ് ബൂത്തുകളിലും ഇ.ആർ.ഒ, എ.ഇ.ആർ.ഒ, സി.ഇ.ഒ ഓഫീസുകളിലും വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തും.

പ​ുതുതായി വോട്ടിന് അപേക്ഷിച്ചവരിൽ എപിക് കാർഡ് ലഭിക്കാത്തവർക്കും വിലാസം മാറ്റിയവർക്കുമുള്ള എപിക് കാർഡുകൾ ബി.എൽ.ഒമാർ വഴി വിതരണം ചെയ്യും. വോട്ടർപട്ടികയിൽ ഇനിയും പേർ വരാത്തവക്ക് വീണ്ടും പേർ ചേർക്കാൻ ഈ വർഷം മൂന്ന് അവസരം കൂടിയുണ്ടാകും. ഏപ്രിൽ ഒന്നിനും ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും 18 വയസ് പൂർത്തിയായത് കണക്കാക്കി ഇതിനായുള്ള തീവ്ര പരിഷ്‍കരണത്തിൽ ഫോം 6 ഉപയോഗിച്ച് അപേക്ഷ നൽകാം.

നിലവിലുള്ള എസ്.ഐ.ആർ സംബന്ധിച്ച ആദ്യ അപ്പീൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും രണ്ടാം അപ്പീൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും നൽകണം. 1960-ലെ ഇലക്ടറൽ രജിസ്ട്രേഷൻ ചട്ടം 27 പ്രകാരമാണ് അപ്പീൽ നൽകേണ്ടത്.

പുതുച്ചേരിയിൽ 15,761 പേരെ വെട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നൊ​പ്പം എ​സ്.​ഐ.​ആ​ർ പ്ര​കി​യ തു​ട​ങ്ങി​യ പു​തു​ച്ചേ​രി​യി​ൽ 9,44,211 പേ​രു​ടെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 2025 ഡി​സം​ബ​ർ 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച എ​സ്.​​ഐ.​ആ​ർ ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 9,18,111 വോ​ട്ട​ർ​മാ​രി​ൽ നി​ന്ന് 15,761 പേ​രെ വെ​ട്ടി​മാ​റ്റി.

ഇ​തി​ൽ 1227 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യ​താ​യും 858 പേ​രെ ഫോം- 7 ​പ്ര​കാ​രം നീ​ക്കം ചെ​യ്ത​താ​യും ക​മീ​ഷ​ൻ അ​റി​യി​ച്ചു. ബാ​ക്കി എ​സ്.​ഐ.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട​താ​ണ്. ഫോം 6, ​ഫോം 6എ ​എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് 41,492 വോ​ട്ട​ർ​മാ​രെ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്തു​വെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voters listLakshadweepSIR
News Summary - Only 48 people were removed in Lakshadweep SIR
Next Story