Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂറുദിന പദ്ധതികളിൽ ഒന്നുമാത്രം പൂർത്തിയായില്ല; രാഷ്ട്രീയ കാരണങ്ങളാൽ ബോധപൂർവം മുടക്കിയെന്ന് മന്ത്രി, നടപടിക്ക് നീക്കം

text_fields
bookmark_border
നൂറുദിന പദ്ധതികളിൽ ഒന്നുമാത്രം പൂർത്തിയായില്ല; രാഷ്ട്രീയ കാരണങ്ങളാൽ ബോധപൂർവം മുടക്കിയെന്ന് മന്ത്രി, നടപടിക്ക് നീക്കം
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 30 പൊതുമരാമത്ത് പ്രവൃത്തികളിൽ ഒരെണ്ണം മാത്രം പൂർത്തിയാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന സംശയം ശക്തം. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നീക്കം തുടങ്ങി.

പൊതുമരാമത്ത് വകുപ്പ് 30 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 29 എണ്ണവും പൂർത്തീകരിച്ചെങ്കിലും കൊല്ലം കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം മാത്രം ലക്ഷ്യത്തിലെത്താത്തതാണ് മന്ത്രിയെ വിഷമിപ്പിക്കുന്നത്. ബോധപൂർവമായ ചില കളികൾ ഇക്കാര്യത്തിലുണ്ടായെന്ന സംശയം മന്ത്രിക്കുണ്ട്. കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പി.കെ. ബഷീർ അറിയിച്ചു.

കരാറുകാരന് അനുകൂലമായി ഉദ്യോഗസ്ഥർ മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചെന്നാണ് ആരോപണം. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം വൈകിപ്പിച്ചെന്ന ആരോപണവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സർക്കാറിന്‍റെ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ ചില പദ്ധതികൾ ആരംഭിക്കാനും ചിലത് പൂർത്തീകരിക്കാനും കഴിയുമെന്ന് വിലയിരുത്തിയിരുന്നു. ഇത്തരം പ്രവൃത്തികളാണ് നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ തെരഞ്ഞെടുത്തവയിൽ 19 എണ്ണം പൂർത്തീകരിച്ചു. 10 പദ്ധതികൾക്ക് തുടക്കം കുറിച്ചു. എന്നാൽ, ഒന്നു മാത്രമാണ് വകുപ്പിന് നടപ്പാക്കാൻ കഴിയാതെ പോയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Only one out of the hundred-day projects was not completed; Minister says it was deliberately stalled due to political reasons
Next Story