കെ.എസ്.ആർ.ടി.സിയിൽ ഹിതപരിശോധന ബുധനാഴ്ച; ഉത്സവഛായയിൽ ഡിപ്പോകൾ, പ്രചാരണത്തിരക്കിൽ സംഘടനകൾ
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയിലെ ട്രേഡ് യൂനിയൻ ഹിതപരിശോധന ബുധനാഴ്ച നടക്കാനിരിക്കെ, വാശിയേറിയ പ്രചാരണത്തിൽ സംഘടനകൾ. കൊടികളും ബാനറുകളും നിറഞ്ഞ നിലയിലാണ് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോ െകട്ടിടങ്ങളെല്ലാം. നേതാക്കൾ ഡിപ്പോകളിൽ നേരിട്ടെത്തി വോട്ടുതേടുന്നതിെനാപ്പം ശബ്ദപ്രചാരണവും സജീവമാണ്.
കഴിഞ്ഞ ഹിതപരിശോധനയുടെ കാലാവധി 2019 ജൂൺ 14ന് അവസാനിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ൈവകുകയായിരുന്നു. വോട്ടെടുപ്പ് വിജ്ഞാപന തീയതിക്ക് തൊട്ടുമുമ്പുള്ള ഒരു വർഷത്തിൽ 120 ദിവസത്തിൽ കുറയാതെ ഹാജരുള്ള ജീവനക്കാർക്കാണ് വോട്ടവകാശം. ഇത്തവണ 27,471 ജീവനക്കാർക്കാണ് വോട്ട്.
ഹെഡ് ഓഫിസിലും ഡിപ്പോകളിലുമായി 100 ബൂത്തുകളിൽ നടക്കുന്ന വോട്ടെടുപ്പിെൻറ ഫലം ജനുവരി ഒന്നിന് പ്രഖ്യാപിക്കും. എറണാകുളം ജോയൻറ് ലേബർ കമീഷണർ ഡി. സുരേഷ് കുമാറാണ് വരണാധികാരി. അംഗീകാരമുള്ള ട്രേഡ് യൂനിയനുകളെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ്.
മൊത്തം പോൾ ചെയ്യുന്ന വോട്ടിെൻറ 15 ശതമാനമെങ്കിലും നേടുന്ന യൂനിയനുകൾക്കാണ് അംഗീകാരം ലഭിക്കുക. അടുത്ത മൂന്നു വർഷം തൊഴിൽ വിഷയങ്ങളിൽ ഇടപെടാനും മാനേജ്മെൻറുമായി ചർച്ച നടത്താനും കരാറിൽ ഏർപ്പെടാനും ഇവർക്കാവും അവകാശം.
ഏതെങ്കിലും സംഘടനക്ക് 51 ശതമാനത്തിലധികം വോട്ട് കിട്ടിയാൽ േസാൾ ബാർഗെയ്നിങ് ഏജൻറാകും. ഇങ്ങനെ വന്നാൽ കോർപറേഷൻ എടുക്കുന്ന തീരുമാനങ്ങൾ അവരുടെ മാത്രം അംഗീകാരത്തോടെ നടപ്പാക്കാൻ കഴിയും.
2016ൽ ആറ് യൂനിയനുകളാണ് മത്സരിച്ചത്. ഇതിൽ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു, 48.52 ശതമാനം) കോൺഗ്രസ് പിന്തുണയുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (27.01 ശതമാനം) മാത്രമായിരുന്നു അംഗീകാരം. ഇത്തവണ ഇവർക്കൊപ്പം എ.ഐ.ടി.യു.സിയുടെ കെ.എസ്.ടി എംപ്ലോയീസ് യൂനിയൻ, ബി.എം.എസിെൻറ കെ.എസ്.ടി.എംപ്ലോയീസ് സംഘ്, കെ.എസ്.ആർ.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ, കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട് യൂനിയൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞതവണ എംപ്ലോയീസ് യൂനിയൻ 9.45 ശതമാനവും കെ.എസ്.ടി.എംപ്ലോയീസ് സംഘ് 8.31 ശതമാനവും കെ.എസ്.ആർ.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ 6.47 ശതമാനം വോട്ടുമാണ് നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.