‘വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം’; വൈറലായി പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ തിരക്കുകൾക്ക് താൽകാലിക വിരാമമായതോടെ ചെറിയ വിനോദയാത്രയിലാണ് നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവധിക്കാലം തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
'വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും' എന്ന കുറിപ്പോടെയാണ് പ്രതിപക്ഷ നേതാവ് പങ്കുവെച്ചിരിക്കുന്നത്. 'ഒപോസിഷൻ ലീഡർ വി.ഡി' എന്ന ഫെയ്സ്ബുക്ക് പേജിലാണ് രസകരമായ ഈ അടിക്കുറിപ്പോടുകൂടി വി.ഡി. സതീശൻ വിനോദ നിമിഷങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞതിനുപിന്നാലെ യു.ഡി.എഫ് 100ലധികം സീറ്റ് നേടി ഗംഭീര വിജയം നേടുമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തിരക്ക് ഒഴിഞ്ഞതോടെ നന്നായി ഒന്ന് ഉറങ്ങണം. ഒരു നല്ല യാത്ര പോകണമെന്നും ഒരു ട്രക്കിങ് ചെയ്യാനുമാണ് ആഗ്രഹം. നന്നായിട്ട് കാട്ടിൽ പോയി ആരോഗ്യം ഒന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതിനുപിന്നാലെ പല രാഷ്ട്രീയ പ്രമുഖരും വിമർശനാത്മകമായി അന്ന് പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്നാണ് അദ്ദേഹം ഒഴിവുസമയത്തെ വിനോദയാത്രയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

