Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട കാർ കാൽനടയാത്രികനേയും വാഹനങ്ങളിലും ഇടിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ കാൽനടയാത്രികനേയും വാഹനങ്ങളിലും ഇടിച്ചു
cancel

അഞ്ചൽ: നിയന്ത്രണംവിട്ട കാർ കാൽനടയാത്രികനെയും നിർത്തിയിട്ട ഓട്ടോയിലും കാറിലും ക്ഷേത്രമതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ ഏരൂർ തൃക്കോയിക്കലിലാണ് അപകടം. അയിലറ നിന്ന് അഞ്ചൽ ഭാഗത്തേക്ക് വന്ന അയിലറ സ്വദേശി അശോകൻ ഓടിച്ചുവന്ന കാറാണ് അപകടത്തിൽ പെട്ടത്.

ഏരൂർ തൃക്കോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് മുന്നിൽ പോയ വാഹനത്തെ ഇടിച്ചതോടെയാണ് കാർ നിയന്ത്രണം വിട്ടത്. ഗുരുതര പരിക്കേറ്റ കാൽനടയാത്രികൻ തൃക്കോയ്ക്കൽ അഞ്ജലി ഭവനിൽ രാജേന്ദ്രൻ നായർ (62), ഓട്ടോഡ്രൈവർ അഗസ്ത്യക്കോട് സ്വദേശി ചന്ദ്രമണി (46) എന്നിവരെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജേന്ദ്രൻ നായർക്ക് തലക്കും ചന്ദ്രമണിക്ക് മുഖത്തുമാണ് പരിക്കേറ്റത്. കാർ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നാട്ടുകാർ നടത്തിയ പരിശോധനയിൽ കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Out-of-Control Car Hits Pedestrian, Damages Vehicles
Next Story