ശ്രീരാമകൃഷ്ണന്റെ ചികിത്സ: അനുവദിച്ചത് 37 ലക്ഷം
text_fieldsതിരുവനന്തപുരം: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചികിത്സച്ചെലവിനായി സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് 37.44 ലക്ഷം രൂപ. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസായി അനുവദിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നും ചൂണ്ടിക്കാട്ടുന്നു. കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയറ്റിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന 2016 മേയ് മുതൽ 2021 മേയ് വരെ ചികിത്സച്ചെലവിനായി നൽകിയത് 15,68,313 രൂപയാണ്. 2021 മേയ് മാസത്തിനു ശേഷം മുൻ എം.എൽ.എ എന്ന നിലയിൽ ഏഴുതവണ ചികിത്സച്ചെലവ് അനുവദിച്ചു. 21,75,886 രൂപയാണ് ഇങ്ങനെ നൽകിയത്. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത് ചട്ടങ്ങൾ മറികടന്നായിരുന്നു. 2021 ഒക്ടോബർ 27 ലെ മന്ത്രിസഭ യോഗത്തിൽ വെച്ചാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി ശ്രീരാമകൃഷ്ണന് ചികിത്സച്ചെലവ് നൽകാൻ തീരുമാനമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.