ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്ന് ആവർത്തിച്ച് രാജകുടുംബം
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്ന മുന്‍ നിലപാടിലുറച്ച് കവടിയാര്‍ കൊട്ടാരം പ്രതിനിധികള്‍. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ അവർ അറിയിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബത്തിെൻറ അഭിപ്രായം ആരായാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇതിന്‍പ്രകാരം ചൊവ്വാഴ്ച വൈകീേട്ടായാണ് അമിക്കസ്ക്യൂറി കവടിയാര്‍ കൊട്ടാരത്തിലെത്തിയത്.
ബി നിലവറ വിശ്വാസത്തിെൻറ ഭാഗമാണെന്നും അതിനാൽ അത് തുറക്കുന്നത് ആചാരാനുഷ്ഠാനങ്ങൾക്ക് എതിരാകുമെന്നുമുള്ള നിലപാടാണ് രാജകുടുംബങ്ങൾ കൈക്കൊണ്ടത്. നേരേത്ത മന്ത്രി കടകംപള്ളി സുരേന്ദ്രനോട് രാജകുടുംബം ഇൗ നിലപാടാണറിയിച്ചിരുന്നത്.
ബി നിലവറ തുറക്കുന്നതിനുള്ള നടപടിക്കും മൂലവിഗ്രഹത്തിെൻറ ബലപരിശോധന നിരീക്ഷിക്കുന്നതിനും അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൊവ്വാഴ്ച രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു. തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശൻ, പുനരുദ്ധാരണ സമിതി ചെയര്മാന് എം.വി. നായര്‍ എന്നിവരുമായി അദ്ദേഹം കോവളം െസെ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. ക്ഷേത്രത്തില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുന്നതില്‍ അദ്ദേഹം അധികൃതരോട് അതൃപ്തി അറിയിച്ചു. പത്മതീര്ഥക്കുളത്തിെൻറ നവീകരണം എങ്ങുമെത്തിയില്ല. ക്ഷേത്രസമുച്ചയത്തില്‍ ഘടനാപരമായ തകരാറുകള്‍ ഏറെയുള്ളത് പെട്ടെന്ന് പൂര്‍ത്തിയാക്കണം.
മേല്‍ക്കൂരയിലും കാര്യമായ കേടുപാടുകള്‍ ഉണ്ടാകാമെന്നും അത് മാറ്റിയാലേ കെട്ടിടത്തിലെ ബലക്ഷയം കണ്ടെത്താനാകൂവെന്നും അദ്ദേഹം വിലയിരുത്തി. മൂലവിഗ്രഹത്തിെൻറ പരിശോധന നടത്തുന്ന വിദഗ്ധ സമിതി അതിെൻറ അതിര്‍ത്തി രേഖപ്പെടുത്തി. ഗോപാല്‍ സുബ്രഹ്മണ്യം ബുധനാഴ്ച മൂലവിഗ്രഹത്തിെൻറ പരിശോധന നേരിട്ട് നിരീക്ഷിക്കും. നിലവിലെ ക്ഷേത്രഭരണസമിതി, വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവരോട് ബുധനാഴ്ച നേരിെട്ടത്താന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്ന് രാജകുടുംബം വിട്ടുനിൽക്കുമെന്നും അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായ് വ്യക്തമാക്കി. എതിർപ്പിെൻറ കാരണം കോടതിയെ അറിയിക്കുമെന്നും അവർ മാധ്യമപ്രവർത്തകരോട്
പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.