മലപ്പുറത്ത് ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു; അമ്പതോളം പേർക്ക് പരിക്ക്
text_fieldsകോട്ടക്കൽ: ദേശീയപാത 66ൽ എടരിക്കോടിന് സമീപം പാലച്ചിറമാട്ട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറം പാഴൂർ പകരെനല്ലൂർ കുനിയംകുന്നത്ത് കുട്ടപ്പയുടെ ഭാര്യ പ്രഭാവതിയാണ് (56) മരിച്ചത്. കോഴിക്കോട് നിന്ന് നിറയെ യാത്രക്കാരുമായി തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകടത്തിൽപ്പെട്ടത്. പാലച്ചിറമാട് മുകൾ ഭാഗത്തുനിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിയുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രഭാവതി അമ്മയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചെറിയ ചാറ്റൽ മഴയിൽ അമിതവേഗത്തിലെത്തിയ ബസ് മറിയുകയായിരുന്നു. ബസിെൻറ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. എടരിക്കോട്, കോഴിച്ചെന വഴിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഹൈവേ പൊലീസ്, കോട്ടക്കൽ, കൽപകഞ്ചേരി പൊലീസ് എന്നിവർ സ്ഥലത്തെത്തി.
പരിക്കേറ്റ് ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയിലുള്ളവർ: വയനാട് മാക്കടയില്‍ ഹസൈനാര്‍ (50), കിഴിശ്ശേരി പാറേങ്ങല്‍ ഷിബിലി (13), പൊന്നാനി വാക്കത്ത് മുജീബ് റഹ്മാന് (38) പകരനെല്ലൂര്‍ പെരിയങ്കുന്നത്ത് ബാലന് (53), കാലിക്കറ്റ് യൂനിവേഴ്സിറ്റി സാദത്ത് മന്‍സിലില്‍ അന്‍വര്‍ (42), കടവല്ലൂര്‍ അച്യുതത്ത് അമൃത (23), കിഴിശ്ശേരി കണ്ടിയില്‍ ഖാലിദിെൻറ മകന് യാസിര്‍ (16), കിഴിശ്ശേരി പുത്തകത്ത് സജാദിെൻറ മകന് മുഹമ്മദ് ദില്‍ഷാദ് (16), കിഴിശ്ശേരി നെല്ലിപ്പീടിയേക്കല് സൈനുദീെൻറ മകന് ഷറഫുദ്ദീന് (15), കിഴിശ്ശേരി കുന്നുംപിലാക്കല് അഷ്റഫിെൻറ മകന് മുഹമ്മദ് ഹര്‍ഷാദ് (16), വളാഞ്ചേരി പരപ്പില്‍ അശോകെൻറ ഭാര്യ കവിത (36), കുറ്റിപ്പുറം അത്തിക്കരിമണമ്മല് കുറിയേടത്ത് പ്രദീപിെൻറ ഭാര്യ ഷീബ (38), തൃശൂര്‍ നെല്ലിക്കുന്ന് തെക്കിനിയകത്ത് ജോണിയുടെ മകന് സന്തോഷ് (44), വേങ്ങര കണ്ണാട്ടിപ്പടി പരി വീട്ടില്‍ ഷിഹാബുദ്ദീന് (25), വയനാട് മങ്ങാട്ട് ഉമ്മര്‍കോയയുടെ ഭാര്യ ഫാത്തിമ (50), ബാലുശ്ശേരി മീത്തലകത്ത് രമേശെൻറ ഭാര്യ സരിത (38), തൃശൂര്‍ ആലപ്പാട്ട് പൊന്തക്കന്‍ വര്‍ഗീസിെൻറ മകന് ബിനോയ് വര്‍ഗീസ്, ചെര്‍പ്പുളശ്ശേരി ചെണ്ടത്തുപറമ്പില് ഉണ്ണികൃഷ്ണെൻറ മകള്‍ മനീഷ (21), പുതുപ്പാടി ഈങ്ങാപ്പുഴ ചന്ദ്രെൻറ ഭാര്യ ദേവി (34), തൃശൂര്‍ പേരാമംഗലം കൊല്ലനൂര്‍ ഡോ. ലിജോയുടെ ഭാര്യ ഡോ. നവ്യ (32), വടകര പുത്തൂര്‍ കുനിയില്‍ കൃഷ്ണക്കുറുപ്പിെൻറ മകന് സന്തോഷ് (52), കോഴിക്കോട് മീത്തലക്കുടത്തില് കുഞ്ഞികൃഷ്ണെൻറ മകന് രമേശന് (48), പുതുപ്പാടി ഈങ്ങാപ്പുഴ കുന്നുമ്മല്‍ ചന്ദ്രന് (42), എടപ്പാള്‍ തൃക്കണ്ടിയൂര്‍ പറമ്പില്‍ കുട്ടെൻറ മകന് ധലേഷ് കുമാര്‍ (28), കുന്നംകുളം മറ്റേക്കാട്ടില് മുഹമ്മദിെൻറ മകള്‍ സുഹാന (22), കാടാമ്പുഴ ചേരങ്ങല് മുഹമ്മദ് റാഫി (33), ഭാര്യ റഷീദ (32), മകന് മുഹമ്മദ് റസല്‍ (ഏഴ്), കൂരിയാട് അരിമ്പലം യൂസുഫ് (45), വയനാട് പീടികപ്പറമ്പില്‍ കുഞ്ഞുണ്ണിയുടെ മകന് സജീവ് (30), കുറ്റിപ്പുറം കുമ്മാളിപ്പറമ്പില് ഗംഗാധരെൻറ ഭാര്യ ശ്രീജ (42), പേരശ്ശനൂര്‍ കുനിയംകുന്ന് പറമ്പില്‍ കുഞ്ഞെൻറ ഭാര്യ നളിനി (50), മൂര്‍ക്കനാട് എടത്തൊടി കച്ചേരി മുഹമ്മദ് അഷ്റഫിെൻറ മകന് സാലിഹ് (22), വളാഞ്ചേരി കാവൂരി മീത്തല്‍ രതീഷിെൻറ ഭാര്യ സജിനി (40), കാടാമ്പുഴ അശ്വതിയില്‍ സുകുമാരെൻറ മകള്‍ ശ്രീലക്ഷ്മി (19), കൊട്ടപ്പുറം ഉടുക്കി ഉണ്ണികൃഷ്ണെൻറ ഭാര്യ ബിന്ദു (39), തൃശൂര്‍ മാലക്കുന്നത്തുകാവ് പെരുഞ്ചീരി പി.കെ. ജോസഫിെൻറ മകള്‍ കീര്‍ത്തി (26), അനന്താവൂര്‍ കുമ്മാളിപ്പറമ്പില് കെ.പി. ശിവദാസന്‍ (43), കണ്ണൂര്‍ മുണ്ടകത്തൊടിയില് മുഹമ്മദ് അലിയുടെ മകള്‍ സുനീറ (30), ചങ്ങരംകുളം മൂരിയത്ത് മിഥുന് (34), വടക്കഞ്ചേരി ആലത്തൂര്‍ ആത്തിക്ക (62), കാടാമ്പുഴ കാരംപറമ്പത്ത് അബ്ദുൽ ജലീല്‍ (27), പറമ്പില്‍പീടിക വരിച്ചാലില്‍ ദിനേശ് കുമാര്‍ (31), മാറാക്കര നടുവത്ത് ഗൗതമന് (45).
കോട്ടക്കല്‍ മിംസ് ആശുപത്രിയിലുള്ളവര്‍: പുത്തന്‍പള്ളി മുഹമ്മദ് നിദാല്‍ (13), മലപ്പുറം ദിനീഷ് (27), കോഴിക്കോട് സ്വദേശി സ്വാതി (16).
മരിച്ച പ്രഭാവതിയുടെ മക്കൾ: പ്രമോദ്, പ്രതീഷ്. മരുമക്കൾ: സന്ധ്യ, സബിത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.