പാലക്കാട്ടെ പരാതി എന്താണെന്ന് അറിയില്ല, തെറ്റ് ചെയ്താൽ കർശന നടപടി -കെ.കെ. ശൈലജ
text_fieldsകെ.കെ. ശൈലജ
കോഴിക്കോട്: പാലക്കാട്ട് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പരാതി എന്താണെന്ന് നിശ്ചയമില്ലെന്നും തെറ്റ് ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. പാലക്കാട്ടെ വിഷയം പത്രത്തിലെല്ലാം കാണുന്നുണ്ട്. മാധ്യമങ്ങളിൽ കാണുന്ന തരത്തിലുള്ള പരാതി കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്നത് പറയാൻ കഴിയില്ല.
മാറ്റാനുള്ള കാരണത്തെക്കുറിച്ച് അടുത്ത സെക്രട്ടേറിയറ്റ് ചേരുമ്പോഴേ വിശദാംശം കിട്ടുകയുള്ളൂ. ഏത് തരത്തിലുള്ള പോരായ്മ ഉണ്ടായാലും ചെറിയ കുറ്റങ്ങളിൽ പോലും കർശന നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി.എം -ശൈലജ പറഞ്ഞു. സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയുണ്ടെങ്കിൽ അത് പൊലീസിന് കൈമാറേണ്ടതല്ലേ ചോദ്യത്തിന്, അങ്ങനെ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്നായിരുന്നു മറുപടി. പാർട്ടി ഒരു കോടതിയല്ല. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പാർട്ടിക്കകത്ത് എടുക്കാവുന്ന തീരുമാനങ്ങൾ പരമാവധി എടുക്കുമെന്നും ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

