Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാടൻ സമ്മേളന...

പാലക്കാടൻ സമ്മേളന ചരിത്രം: പറഞ്ഞെണ്ണിയ കണക്കിന്റെ പേരാണ് വി.എസ്

text_fields
bookmark_border
പാലക്കാടൻ സമ്മേളന ചരിത്രം: പറഞ്ഞെണ്ണിയ കണക്കിന്റെ പേരാണ് വി.എസ്
cancel

പാലക്കാട്: മുഖ്യമന്ത്രിപദത്തിലേക്ക് വഴിതെളിച്ച വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയ ഉൾപാർട്ടി പോരാട്ടത്തിനാണ് 1998 ജനുവരി രണ്ടിന് തുടങ്ങിയ പാലക്കാട്ടെ 16ാം പാർട്ടി കോൺഗ്രസി​നോടനുബന്ധിച്ച സി.പി.എം സംസ്ഥാന സമ്മേളനം വേദിയായത്. ഒരുകാലത്ത് ശക്തമായിരുന്ന സി.ഐ.ടി.യു ലോബിയെ, വി.എസ് എന്ന അതികായൻ തകർത്ത് തരിപ്പണമാക്കിയ സമ്മേളനമായിരുന്നു അത്.

1991ലെ സമ്മേളനത്തിൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ നായനാരോട് നാല് വോട്ടിന് തോറ്റതും 1995ലെ കൊല്ലം സമ്മേളനത്തിൽ 17 പേരുടെ പാനലുയർത്തിയെങ്കിലും പാർട്ടി പിടിക്കാനാകാത്ത നിരാശയും ’96ൽ മാരാരിക്കുളത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായിറങ്ങി പരാജയം ഏറ്റുവാങ്ങിയ മുറിവിനുള്ള മധുര പ്രതികാരവുമായിരുന്നു പാലക്കാട്ടെ സമ്മേളന ദിനങ്ങളിലെ വി.എസിന്റെ തേരോട്ടം. അങ്ങനെ തിരിച്ചടികളിൽ തകർന്നുപോയേക്കാവുന്ന ഘട്ടത്തിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന മനക്കരുത്തിന്റെയും രാഷ്ട്രീയ പാടവത്തിന്റെയും പേരുകൂടിയായി വി.എസ്. പാലക്കാട്ടെ കോട്ടമൈതാനിയിൽ ‘കണ്ണേ കരളേ വി.എസേ’ എന്നാര്‍ത്തലച്ച പാലക്കാടൻ ജനതക്കു മുന്നിൽ 75കാരനായ ആ രണ്ടക്ഷരധാരി തലയുയർത്തി നിന്നു.

സി.പി.എം സമ്മേളനത്തിനായി മൂന്നാം തവണ പാലക്കാട് ഒത്തുകൂടിയപ്പോൾ, മുൻകാലങ്ങളിലെന്നപോലെ ഉൾപാർട്ടി മത്സരം രൂക്ഷമായിരുന്നു. സി.ഐ.ടി.യു ലോബിയെ പരാജയപ്പെടുത്തി സ്വാധീനമുറപ്പിക്കാനിറങ്ങിയ വി.എസ് വിഭാഗം സംസ്ഥാന സമിതിയിലേക്കുള്ള ഔദ്യോഗിക പാനലിനെതിരെ ഒമ്പത് സ്ഥാനാർഥികളെ നിര്‍ദേശിച്ചു. അതില്‍ ഏഴ് പേരും ജയിച്ചു. 10 മണിക്കൂറിലേറെ നീണ്ട തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് വി.ബി. ചെറിയാന്‍ എന്നിവര്‍ പരാജയപ്പെട്ടു. നക്സൽബാരി പ്രസ്ഥാനത്തിനും എം.വി. രാഘവന്റെ ബദൽ രേഖക്കും ശേഷം സി.പി.എമ്മിൽ കൂട്ടായ അച്ചടക്ക നടപടി ഉണ്ടായത് പാലക്കാട് സമ്മേളനത്തെ തുടർന്നായിരുന്നു. എൽ.ഡി.എഫ് കൺവീനറായി വി.എസ്. അച്യുതാനന്ദൻ തിരഞ്ഞെടുക്ക​പ്പെട്ടു.

ആലപ്പുഴയിലെ നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെ വി.എസ് നടത്തിയ വെട്ടിനിരത്തൽ സമരത്തിനും മിച്ചഭൂമി സമരത്തിനും സംസ്ഥാന സമിതിയിൽ അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നായനാർ സർക്കാറിന്റെ നടപടികൾക്കെതിരെ അച്യുതാനന്ദൻ നടത്തിയ വിമർശനങ്ങൾക്കും അനുകൂല പ്രതികരണമായിരുന്നു. ന്യൂനപക്ഷ പാർട്ടികളോടുള്ള സി.പി.എം സമീപനത്തിൽ മാറ്റം വരുത്തേണ്ടെന്ന അച്യുതാനനന്ദന്റെ നിലപാട് സമ്മേളനം അംഗീകരിച്ചു. ഇതോടെ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, ഇന്ത്യൻ നാഷനൽ ലീഗ് എന്നീ കക്ഷികളിൽ ഏതെങ്കിലുമായി സി.പി.എം തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായി. ഐ.എൻ.എൽ സഖ്യം വിമർശിക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ നിലപാടുകൾ പാർട്ടിയിൽ മേൽക്കോയ്മ നേടിയ സമ്മേളനമായിരുന്നു അത്.

സി.പി.എമ്മിന്റെ ഇരുമ്പുമറക്കകത്തെ സമ്മേളന പാരമ്പര്യം ​തകർന്ന് പിൽക്കാലത്ത് ആരോപിക്കപ്പെട്ട ‘മാധ്യമ സിൻഡിക്കേറ്റിന്’ മുന്നിൽ തുറന്നുവെക്കപ്പെട്ട സമ്മേളനം കൂടിയായിരുന്നു അത്. സമ്മേളനശേഷം മാധ്യമങ്ങളോട് സി.പി.എമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഗ്രൂപ് ഇല്ലെന്നും മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് സമ്മതിക്കേണ്ടിവന്നു. എന്നാൽ, 2005ലെ മലപ്പുറം സി.പി.എം സമ്മേളനത്തില്‍ താന്‍ നിര്‍ത്തിയ 12 പേര്‍ വെട്ടിനിരത്തപ്പെട്ടത് കണ്ടുനില്‍ക്കേണ്ടിവന്നു വി.എസിന്. പാലക്കാട് കൊടുത്തത് മലപ്പുറത്ത് കിട്ടിയെന്നത് കാവ്യനീതി.

പാ​ല​ക്കാ​ടി​ന് ശേ​ഷം

1998ലെ ​പാ​ല​ക്കാ​ട് സ​മ്മേ​ള​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘സേ​വ് സി.​പി.​എം ഫോ​റം’ എ​ന്ന പേ​രി​ൽ ല​ഘു​ലേ​ഖ​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യെ വി​മ​ര്‍ശി​ച്ച് ഇ​റ​ങ്ങി. പി​ന്നീ​ട് സേ​വ് സി.​പി.​എം ഫോ​റ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വി.​ബി. ചെ​റി​യാ​ന്‍, അ​പ്പു​ക്കു​ട്ട​ന്‍ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​രെ പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി. മു​ന്‍ ഇ​ട​തു​മു​ന്ന​ണി ക​ണ്‍വീ​ന​ര്‍ കൂ​ടി​യാ​യ എം.​എം. ലോ​റ​ന്‍സ്, സി.​ഐ.​ടി.​യു നേ​താ​വ് കെ.​എ​ന്‍. ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രെ സ​മാ​ന കാ​ര​ണ​ത്താ​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ ലോ​റ​ന്‍സി​നെ എ​റ​ണാ​കു​ളം ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി.

സി.​ഐ.​ടി.​യു vs അ​ച്യു​താ​ന​ന്ദ​ൻ

1987ൽ ​അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ട് ‘വ​ർ​ഗീ​യ’ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടാ​ൻ ഒ​രു ത​ന്ത്രം രൂ​പ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ ചേ​രി ഉ​രു​ത്തി​രി​ഞ്ഞ​ത്. ഇ.​എം.​എ​സി​ന്റെ തീ​രു​മാ​നം ആ ​വ​ർ​ഷം നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗം, പ്ര​ധാ​ന​മാ​യും സി.​ഐ.​ടി.​യു​വി​ൽ നി​ന്നു​ള്ള​വ​ർ ന​യ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. മു​സ്‍ലിം ലീ​ഗി​നെ ബി.​ജെ.​പി​യു​മാ​യോ ആ​ർ.​എ​സ്.​എ​സു​മാ​യോ തു​ല​ന​പ്പെ​ടു​ത്തു​ന്ന​ത് തെ​റ്റാ​ണെ​ന്ന് അ​വ​ർ ക​രു​തി. അ​തേ​സ​മ​യം വി.​എ​സും രാ​ജ്യ​സ​ഭാം​ഗം എം.​എ. ബേ​ബി​യും പോ​ലു​ള്ള​വ​ർ ഇ.​എം.​എ​സി​ന്റെ ന​യം തു​ട​രു​ന്ന​തി​ൽ ഉ​റ​ച്ചു​നി​ന്നു.

വൈ​ദ്യു​തി ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന സി.​ഐ.​ടി.​യു നേ​താ​വ് എം.​എം. ലോ​റ​ൻ​സി​നെ​തി​​രെ ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​വ​ത​രി​പ്പി​ച്ച​ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​യി​രു​ന്നു​വെ​ന്ന​തും വി​ദ്വേ​ഷ​ത്തി​നി​ട​യാ​ക്കി. പ​ക്ഷേ, ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്റെ വ​ക്താ​വാ​യി​രു​ന്ന അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ലാ​ണ് സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത ക​ൽ​പി​ച്ച വി.​എ​സ് ആ​ല​പ്പു​ഴ​യി​ലെ മാ​രാ​രി​ക്കു​ള​ത്ത് പ​രാ​ജ​യ​പ്പെ​ടു​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanPalakkadKerala
News Summary - Palakkadan meets and VS Achuthanadan
Next Story