വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കളുടെ അനുമതി തേടും
text_fieldsPhoto; EdexLive
തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിന് രക്ഷിതാക്കളുടെ അഭിപ്രായവും അനുമതിയും തേടാൻ തീരുമാനം.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്കൂൾതലത്തിൽ ഇതിനാവശ്യമായ ക്രമീകരണം നടപ്പാക്കും. സോഫ്റ്റ്വെയർ അധിഷ്ഠിത വിശകലനം ഇതിനായി നടത്തും. ഇതിനായി ചോദ്യാവലി നൽകും.
കുട്ടികൾ സ്കൂളുകളിലെത്തുേമ്പാൾ കർശനമായ ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിനായി മാർഗനിർദേശങ്ങൾ പുറത്തിറക്കും. പ്രതിദിനം 50 ശതമാനം അധ്യാപകർ ഹാജരാകുന്നതിലെ ക്രമീകരണം സ്കൂൾ തലത്തിൽ നടപ്പാക്കാം. 10, 12 ക്ലാസുകളിലെ അധ്യാപകർ അല്ലാതെ താഴെതലത്തിലെ അധ്യാപകർ സ്കൂളിലെത്തുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ കുട്ടികളുടെ പഠന പ്രവർത്തനത്തിന് സന്നദ്ധമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അധ്യാപകർക്ക് സ്വമേധയാ സ്കൂളിലെത്താൻ തടസ്സമില്ല.
സി.എഫ്.എൽ.ടി.സികളായി പ്രവർത്തിക്കുന്ന സ്കൂളുകളെ ഡിസംബർ 31നകം ഒഴിവാക്കി, വിദ്യാലയങ്ങൾ അണുമുക്തമാക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഇൗ വർഷവും നടത്തും. സർക്കാർ സ്കൂളുകളിൽ പി.എസ്.സി നിയമന ശിപാർശ നൽകിയ അധ്യാപകർക്ക് ഉടൻ നിയമനോത്തരവ് നൽകും.
എന്നാൽ സ്കൂൾ തുറക്കുന്ന മുറക്കായിരിക്കും ശമ്പളം നൽകുക. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷത്തെ തസ്തിക നിർണയ പ്രകാരം അംഗീകാരം ലഭിച്ച അധ്യാപകർക്കെല്ലാം ശമ്പളം തുടർന്നും നൽകും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് തസ്തിക നിർണയം നടത്തി പുതിയ നിയമനം അംഗീകരിക്കും. ഡി.എൽ.എഡ് പ്രവേശനം ഇൗ മാസം പൂർത്തീകരിക്കും. ഡയറ്റ് സ്പെഷൽ റൂൾസ് ധനകാര്യവകുപ്പിെൻറ അംഗീകാരത്തിന് സമർപ്പിച്ചതായും വൈകാതെ ഉത്തരവിറങ്ങുമെന്നും സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, സംഘടന നേതാക്കളായ എൻ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൾ, എം. സലാഹുദീൻ, അബ്ദുല്ല വാവൂർ, ടി.അനൂപ് കുമാർ, തമീമുദീൻ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.