പരിയാരം സർക്കാർ മെഡിക്കൽ കോളജാകുന്നു; ഏറ്റെടുക്കാൻ ഒാർഡിനൻസ്
text_fieldsതിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കൽ കോളജ് പൂർണമായി സംസ്ഥാന സർക്കാർ ഏറ്റ െടുക്കും. ഇതിനായി പുതിയ ഒാർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം ഗവർണർക്ക് ശിപാർശ നൽകി. ഇതോടെ സർക്കാർ മെഡിക്കൽ കോളജായി പരിയാരം മാറും. പ്രവേശനത്തിന് സർ ക്കാർ ഫീസായിരിക്കും. അടുത്ത പി.ജി പ്രവേശനത്തിനും സർക്കാർ ഫീസാവും ബാധകമാവുക. മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിലേതുപോലെ സൗജന്യചികിത്സയും ജനങ്ങൾക്ക് ലഭ്യമാവും.
പരിയാരം കേരള സ്േറ്ററ്റ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ ആൻഡ് സെൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വിസസും അക്കാദമി ഓഫ് മെഡിക്കല്‍ സര്‍വിസസും അതിെൻറ എട്ട് അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കുന്നത്. നിലവിൽ ഓര്‍ഡിനന്‍സ് പ്രകാരം പരിമിതകാലത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം വഴി ഈ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നത്. പുതിയ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.
പരിയാരം മെഡിക്കല്‍ കോളജ്, െഡൻറല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളജ് ഓഫ് നഴ്സിങ്, സ്കൂള്‍ ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളജ് പബ്ലിക് സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോളജും അനുബന്ധ സ്ഥാപനങ്ങളും സർക്കാറിന് വിട്ടുകൊടുക്കാൻ കഴിഞ്ഞദിവസം പരിയാരം ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.