കന്യാസ്ത്രീയെ അധിക്ഷേപിച്ചും ബിഷപ്പിനെ പിന്തുണച്ചും പി.സി. ജോർജ്
text_fieldsകോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീെയ അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും സംശയത്തോടെയാണ് കാണുന്നത്. പലതവണ പീഡനത്തിനിരായായെന്ന് പറഞ്ഞ കന്യാസ്ത്രീ ഇപ്പോൾ മാത്രം എന്തുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതായിരുന്നു. ജലന്ധർ രൂപതയിൽ മുമ്പുണ്ടായിരുന്ന ബിഷപുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോഴത്തെ പരാതികൾക്ക് പിന്നിൽ. കേരള പൊലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് അന്വേഷണവുമായി നടക്കുന്നത്. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും ജോർജ് കൂട്ടിച്ചേർത്തു.
പി.കെ ശശി എം.എൽ.എയുടെ കാര്യത്തിലും ഇതേ നിലപാടാണ് തനിക്കുള്ളത്. ഒരുമിച്ച് ഹോട്ടലിൽ താമസിച്ച ശേഷം ബില്ലുവരെ നൽകിയ സ്ത്രീയാണ് ഓർത്തഡോക്സ് സഭ വൈദികരെ പിന്നീട് ആസൂത്രിതമായി കുടുക്കിയത്. സ്വവർഗരതി കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രകൃതി വിരുദ്ധവും സമൂഹത്തെ നശിപ്പിക്കുന്നതുമാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.