Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവേദിയിൽ പരിഹസിച്ച്...

പൊതുവേദിയിൽ പരിഹസിച്ച് പി.സി. ജോർജ്; തിരിച്ചടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

text_fields
bookmark_border
P C George, Sebastian Kulathunkal
cancel

ഈരാറ്റുപേട്ട (കോട്ടയം): പൊതുവേദിയിൽ കൊമ്പ്​കോർത്ത്​ പി.സി.ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും. പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്​ഘാടന ചടങ്ങിലായിരുന്നു ഇരുവരുടെയും വാദപ്രതിവാദം. ചടങ്ങിൽ സംസാരിക്കവെ എം.എൽ.എയെ പരിഹസിക്കുന്ന രീതിയിൽ മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി.ജോർജ്​ നടത്തിയ പരാമർശമാണ്​ എം.എൽ.എയെ ചൊടിപ്പിച്ചത്​.

ജോർജിന്‍റെ പ്രസംഗത്തിനിടയിലേക്ക്​ മൈക്കുമായി കടന്നുവന്ന്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെടുകയായിരുന്നു. അതൊന്നും പറയാനുള്ള വേദിയല്ല ഇതെന്നും എല്ലായിടത്തും പോയി സംസാരിക്കുന്നത്​ പോലെ ഇവിടെ സംസാരിക്കണ്ടായെന്നും ​എം.എൽ.എ പറഞ്ഞു. എന്നാൽ തനിക്ക്​ പറയാനുള്ളത്​ പറയാൻ മറ്റ്​ വേദിയില്ലെന്നും അതിനാൽ പറയുമെന്നുമായി ജോർജ്​. അതിന്​ വേദിയൊരുക്കാമെന്ന്​ എം.എൽ.എ മറുപടിയും നൽകി.

കഴിഞ്ഞ ദിവസം പത്രത്തിൽ അച്ചടിച്ചുവന്ന ഒരു ചിത്രം കണ്ടപ്പോൾ തനിക്ക്​ സങ്കടം വന്നെന്ന പരാമർശത്തോടെയാണ്​ ജോർജ്​ തുടക്കമിട്ടത്​. പഞ്ചായത്ത്​ ആശുപത്രിയിൽ ഒരു ഡോക്ടറെ നിയമിക്കണമെന്നും അതിന്‍റെ ചെലവ്​ പഞ്ചായത്ത്​ വഹിച്ചുകൊള്ളാമെന്നും കാട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രിക്ക്​ നിവേദനം കൊടുക്കുന്ന ചിത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പോഴാണ്​ എം.എൽ.എ സെബാസ്റ്റ്യൻ ഇടപെട്ടത്​. അത്​ പറയേണ്ട ഇടം ഇതല്ലെന്നും പഞ്ചായത്ത്​ ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാർക്ക്​ പുറമെ ഒരു ഡോക്ടറെ അനുവദിക്കാനാണ്​ നിവേദനം നൽകിയതെന്നും എം.എൽ.എ പറഞ്ഞു.

ഇതിനിടയിൽ വേദിയിലുണ്ടായിരുന്ന ആളുകൾ ഇടപെട്ട്​ രണ്ട്​ പേരെയും പിന്തിരിപ്പിക്കുകയായിരുന്നു. പൂഞ്ഞാറിൽ ഒരു സർക്കാർ ആശുപത്രി വരണമെന്നാണ്​ തന്‍റെ ആഗ്രഹമെന്നും എം.എൽ.എയെ എപ്പോഴും കാണാൻ കഴിയില്ലെന്നും അതിനാലാണ്​ വേദിയിൽ വച്ച്​ ഇങ്ങനെ പറഞ്ഞതെന്നും പി.സി. ജോർജ്​ തുടർന്ന്​ പ്രസംഗത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeKerala Congress MSebastian KulathunkalBJP
News Summary - P.C. George was mocked in public; Sebastian Kulathunkal MLA fought back
Next Story