ഗവർണറുടെ പ്രസ്താവനക്ക് എന്ത് യുക്തിയെന്ന് പി.ഡി.ടി. ആചാരി
text_fieldsതിരുവനന്തപുരം: മന്ത്രിമാരെ സ്വന്തമായി മാറ്റാനും പിൻവലിക്കാനുമുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിൽ മാത്രമേ മന്ത്രിയെ മാറ്റാൻ കഴിയൂ. ഗവർണർ തന്റെ ഇഷ്ടപ്രകാരം ഒരു മന്ത്രിയെ പുറത്താക്കുകയാണെങ്കിൽ കാബിനറ്റ് സംവിധാനം എങ്ങനെ പ്രവർത്തിക്കും.
ഭരണഘടന നിർദേശങ്ങൾക്ക് വിധേയമായേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. മുഖ്യമന്ത്രി നിർദേശിക്കുമ്പോഴാണ് ഒരാളെ മന്ത്രിയായി നിയമിക്കുന്നതും പിൻവലിക്കുന്നതും. ഗവർണർക്ക് സ്വന്തമായി ഒരാളെ മന്ത്രിയാക്കാനാകില്ല. അതുപോലെ പുറത്താക്കാനുമാകില്ല.
എക്സിക്യുട്ടിവ് അധികാരം സർക്കാറിനാണ്. 'ഗവർണറുടെ സന്തുഷ്ടിയുള്ള' സമയം വരെ മാത്രമേ സർക്കാറിന് തുടരാനാകൂ' എന്നു പറയുന്നതിനെ വാച്യാർഥത്തിലല്ല കാണേണ്ടത്. മുഖ്യമന്ത്രിയെയടക്കം യഥേഷ്ടം റദ്ദാക്കാമെന്ന് വന്നാൽ മുഖ്യമന്ത്രിമാരില്ലാത്ത സ്ഥിതിയുണ്ടാകും. മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ഉപദേശം സ്വീകരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. -അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.