പീസ് സ്കൂള്‍ കേസ്: പാഠപുസ്തക പ്രസാധകരെ അറസ്റ്റുചെയ്തു
text_fieldsകൊച്ചി: മതസ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം ആസ്ഥാനമായുള്ള പീസ് സ്കൂളിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ ആസ്ഥാനമായുള്ള പാഠപുസ്തക പ്രസാധകരെ പൊലീസ് അറസ്റ്റുചെയ്തു. പാഠപുസ്തകം തയാറാക്കി നല്‍കിയ ബുറൂജ് റിയലൈസേഷന്‍ എന്ന സ്ഥാപനത്തിന്‍െറ ചെയര്‍മാനും പ്രസിദ്ധീകരണ ചുമതല വഹിക്കുന്നയാളുമായ നവി മുംബൈ സ്വദേശി ദാവൂദ് വൈദ് (38), ഈ സ്ഥാപനത്തിലെ ജീവനക്കാരും നവി മുംബൈ സ്വദേശികളുമായ സാഹില്‍ സെയ്ത് (28), ശൈഖ് സമീദ് അഹ്മദ് (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കരിക്കുലം ഡിസൈനറാണ് സാഹില്‍. ഇല്ലസ്ട്രേഷന്‍െറ ചുമതലയാണ് സമീദിനുള്ളത്.
പീസ് സ്കൂളിലെ രണ്ടാംതരത്തിലെ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ മതപാഠപുസ്തകത്തില്‍ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. എറണാകുളം പൊലീസ് അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കി കൊച്ചിയില്‍ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്. ഇവരെ ശനിയാഴ്ച എറണാകുളം കോടതിയില്‍ ഹാജരാക്കും.
പാഠഭാഗം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്‍െറ ആവശ്യപ്രകാരം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പീസ് സ്കൂള്‍ സന്ദര്‍ശിച്ച് പാഠഭാഗം പരിശോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കകുയും ചെയ്തു. ബുറൂജ് റിയലൈസേഷന്‍ തയാറാക്കിയ പാഠപുസ്തകം മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണ് എന്നായിരുന്നു വിദ്യാഭ്യാസ ഓഫീസറുടെ വിലയിരുത്തല്‍. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) അനുസരിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍, പ്രസാധകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് രംഗത്തത്തെിയ സ്കൂള്‍ അധികൃതര്‍, പ്രസ്തുത പാഠഭാഗം രണ്ടാം ക്ളാസിലെ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിന് അനുയോജ്യമല്ലാത്തതിനാല്‍ പഠിപ്പിക്കേണ്ടതില്ളെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. നേരത്തേ കോഴിക്കോട് ആസ്ഥാനമായുള്ള ദാറുസ്സലാം പബ്ളിക്കേഷന്‍െറ പുസ്തകങ്ങളാണ് മതപഠനത്തിന് ഉപയോഗിച്ചിരുന്നതെന്നും കുറച്ചുകൂടി സ്വീകാര്യമയാത് എന്ന് കണ്ടത്തെിയതിനാല്‍ കഴിഞ്ഞ അക്കാദമിക് വര്‍ഷം മുതല്‍ ബുറൂജ് റിയലൈസേഷന്‍െറ പുസ്തകങ്ങള്‍ സ്വീകരിക്കുകയായിരുന്നുവെന്നും വിശദീകരിച്ചിരുന്നു. മാത്രമല്ല, ഇവ പൊതുവിപണിയില്‍ ലഭ്യമായ പുസ്തകങ്ങളാണെന്നും വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൊതുവിഷയങ്ങളില്‍ സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പഠിപ്പിക്കുതെന്നുമാണ് പീസ് അധിക്യതര്‍ അറിയിച്ചത്. ഇപ്പോള്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സ്കൂള്‍ അധികൃതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.