Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീച്ചിയിലെ മർദനം:...

പീച്ചിയിലെ മർദനം: വധശ്രമത്തിനും പോക്സോ നിയമപ്രകാരവും കേസ്​ എടുക്കുമെന്ന്​ ഭീഷണി, അഞ്ച്​ ലക്ഷം നൽകിയെന്ന് പരാതി; കേസൊതുക്കാനും പൊലീസ്​ ഇടപെടൽ

text_fields
bookmark_border
പീച്ചിയിലെ മർദനം: വധശ്രമത്തിനും പോക്സോ നിയമപ്രകാരവും കേസ്​ എടുക്കുമെന്ന്​ ഭീഷണി, അഞ്ച്​ ലക്ഷം നൽകിയെന്ന് പരാതി; കേസൊതുക്കാനും പൊലീസ്​ ഇടപെടൽ
cancel

തൃശൂർ: പീച്ചി പൊലീസ്​ സ്​റ്റേഷനിൽ​ ഹോട്ടലുടമയും മകനും ജീവനക്കാർക്കുമടക്കം മർദനമേറ്റ സംഭവത്തിൽ നടന്നത്​ ആസൂത്രിത ഗൂഢാലോചന. ഹോട്ടലുടമയുടെ മകനെയും മൂന്ന്​ ജീവനക്കാരെയും കേസെടുക്കാതെ ലോക്കപ്പിലിട്ടതായി സി.സി.ടി.വി ദൃശ്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന തെളിവുകളും വ്യക്​തമാക്കുന്നു. കേസൊതുക്കാനായി പണം കൈമാറാൻ പൊലീസ്​ ഇടനിലക്കാരായെന്ന പരാതിയുമുണ്ട്​. വീഴ്​ച വരുത്തിയ എസ്​.ഐക്ക് രണ്ട്​ വർഷത്തോളം സംരക്ഷണം ലഭിക്കുകയും ചെയ്തു.

പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും മൂന്ന്​ ജീവനക്കാരെയും പീച്ചി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ 2023 മേയ്​ 24നാണ് മർദിച്ചത്​. അന്നത്തെ പീച്ചി എസ്​.ഐയും ഇപ്പോൾ എറണാകുളം കടവന്ത്ര സി.ഐയുമായ പി.എം. രതീഷിന്‍റെ നേതൃത്വത്തിലായിരുന്നു മർദനം. ഫ്ലാസ്ക്​ കൊണ്ട്​ അടിക്കാൻ ശ്രമിക്കുന്നതും കൈ കൊണ്ട്​ മുഖത്തടിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ്​ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്​.

ഔസേപ്പിന്‍റെ മകൻ പോളിനെയും ഹോട്ടലിലെ മൂന്ന്​ ജീവനക്കാരെയുമാണ് ലോക്കപ്പിലിട്ടത്​. വധശ്രമത്തിനും പോക്സോ നിയമപ്രകാരവും കേസ്​ എടുക്കുമെന്ന്​ ഭീഷണിപ്പെടുത്തി അഞ്ച്​ ലക്ഷം രൂപ കൈമാറിയതായും പരാതിയുണ്ട്​. എസ്​​.ഐ രതീഷിന്​ ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞിട്ടും ഒരു വർഷത്തിലധികമായി സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.

ഹോട്ടൽ ഭക്ഷണത്തെക്കുറിച്ച്​ പരാതി പറഞ്ഞതിന്​ ഹോട്ടൽ ജീവനക്കാർ വായിലേക്ക്​ ബിരിയാണി കുത്തിക്കയറ്റി കൊല്ലാൻ ശ്രമി​ച്ചെന്ന, ദിനേശ് എന്നയാളുടെ പരാതിയിലാണ് സംഭവത്തിന് തുടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policepocso actPolice AtrocityLatest News
News Summary - Peechi Police Atrocity: Complaint alleges that Rs 5 lakh was paid after being threatened with charges
Next Story