പെൻഷൻ കമ്യൂട്ട് ചെയ്തവരുടെ പൂർണ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഇ.പി.എഫ് പെൻഷൻകാർ പെന്ഷന് കമ്യൂട്ട് ചെയ്തതിെൻറ പേരില്‍ മരണംവരെ പെന ്ഷനില്നിന്നും തുക തിരികെ പിടിക്കുന്ന നടപടി അവസാനിപ്പിച്ച് പൂർണ പെന്ഷന് പുനഃസ്ഥ ാപിക്കാന് അടുത്ത സി.ബി.ടി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്വര്. ഇ.പി.എഫ് പെന്ഷന് പദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് ഉറപ്പുനല്‍കിയത്. എന്‍.കെ. പ്രേമചന്ദ്രന് എം.പി പാര്‍ലമെൻറിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ തുടര്‍ന്ന് രൂപവത്കരിച്ച ഉന്നത സമിതിയുടെ പ്രധാന ശിപാര്ശയാണിതെന്നും ഇത് അനുകൂലമായി പരിഗണിക്കാമെന്ന് നേരത്തെ ഉറപ്പു നല്‍കിയതാണെന്നും മന്ത്രി അറിയിച്ചു.
മിനിമം പെന്ഷന് വർധിപ്പിക്കുന്നത് ഉള്‍പ്പെടെ കമ്മിറ്റിയുടെ ഇതര ശിപാര്‍ശകള്‍ സര്‍ക്കാറിെൻറ പരിഗണനയിലാണ്. യഥാർഥ ശമ്പളത്തിെൻറ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് എന്നത് കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. തൊഴിലാളികളുടെ പെന്ഷന് യോഗ്യത നിശ്ചയിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളിലെ അവ്യക്തത ഒഴിവാക്കണമെന്നും പെന്ഷന് യോഗ്യത നിശ്ചയിക്കാന്‍ ഒരുമാസം ജോലി ചെയ്താല്‍ ഒരു വര്‍ഷമായി കണക്കാക്കുന്ന സീസണല്‍ വര്ക്കേഴ്സിെൻറ ആനുകൂല്യം കശുവണ്ടി തൊഴിലാളികള്‍ക്കും ഉറപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സീസണല്‍ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 3650 ഹാജര്‍ പെന്ഷന് യോഗ്യതക്ക് ബാധകമല്ലെന്ന് സി.പി.എഫ്.സി യോഗത്തെ അറിയിച്ചു. എന്നാല്‍, ഇത് കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നില്ലെന്ന് സംസ്ഥാനത്തുനിന്നുള്ള എം.പിമാർ യോഗത്തിൽ ഉന്നയിച്ചു. യോഗത്തിൽ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്, എളമരം കരീം, എ.എം. ആരിഫ് എന്നിവരും ഇ.പി.എഫ് പെന്ഷന് അസോസിയേഷന് ഭാരവാഹികളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.