നഗരം നിറഞ്ഞു
text_fieldsതൃശൂർ: നഗരത്തിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും മുറി കിട്ടാനില്ല. രക്ഷിതാക്കളോടൊപ്പമെത്തുന്ന വിദ്യാർഥികളും അധ്യാപകരും കലോത്സവം കാണാനെത്തുന്നവരും എല്ലാ മുറികളും കൈക്കലാക്കി. മത്സരാർഥികൾക്ക് വേദികളോട് ചേർന്നുള്ള 21 സ്കൂളുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയത്. പൊലീസിെൻറ കർശന സുരക്ഷയിൽ ഭയാശങ്ക കൂടാതെ താമസിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രധാന വേദിയുടെ എട്ട് കി.മീ ചുറ്റളവിലാണ് താമസിക്കാനുള്ള സ്കൂളുകൾ. 10 സ്കൂളുകൾ ആൺകുട്ടികൾക്കും 11 സ്കൂളുകൾ പെൺകുട്ടികൾക്കുമായാണ് അനുവദിച്ചത്. സ്കൂളുകളിൽ നിന്ന് മത്സരവേദികളിലേക്കുള്ള വാഹനങ്ങളും തയാറാണ്. നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയിലെ ആൺകുട്ടികൾക്കും വയനാട്ടിലെ ആൺകുട്ടികൾക്കും പൂങ്കുന്നം എച്ച്.എസ്.എസിലാണ് താമസ സൗകര്യം. കോഴിക്കോട് നിന്നുള്ള പെൺകുട്ടികൾക്ക് മാർതോമ സ്കൂളാണ് നൽകിയത്. പാലക്കാട്ടെ ആൺകുട്ടികൾക്ക് ജെ.പി.ഇ എച്ച്.എസ്.എസും പെൺകുട്ടികൾക്ക് തൃശൂര്‍ സെൻറ് ജോസഫ്സ് സ്കൂളിലുമാണ് സൗകര്യമൊരുക്കിയത്.
തിരുവനന്തപുരത്തെയും കൊല്ലത്തെയും ആൺകുട്ടികൾക്ക് കാൽഡിയൻ സിറിയൻ സ്കൂൾ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആൺകുട്ടികൾക്ക്പുറനാട്ടുകര എസ്.ആർ.കെ ജി.വി.എം എച്ച്.എസ്.എസ്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആൺകുട്ടികൾക്ക് പടിഞ്ഞാറെക്കോട്ട എൻ.എസ്.എസ് എച്ച്.എസ്.എസ്, ആതിഥേയ ജില്ലയിലെ മിടുക്കന്മാർക്ക് അയ്യന്തോൾ ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് താമസ സൗകര്യം. ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ കണിമംഗലം എസ്.എൻ ബി.എച്ച്.എസ്.എസ് എന്നിവ ആൺകുട്ടികൾക്കും ഒല്ലൂർ സെൻറ് റാഫേൽ സ്കൂൾ, കണിമംഗലം എസ്.എൻ ജി.എച്ച്.എസ് എന്നിവ പെൺകുട്ടികൾക്കുമായി താമസത്തിന് സജ്ജമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.