പെരിയ ഇരട്ടകൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsപെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊല പ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സംഭവ സമയത്ത് വാഹനം ഒാടിച്ചിരുന്ന വാഹന ഉടമ ഏച്ചിലടുക്കത്തെ സജി സി. ജോർജാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. അഞ്ചുപേർ കസ്റ്റഡിയിലുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, ഇരട്ടക്കൊലപാതകം രാഷ്ട്രീയവിരോധത്താലാണെന്നും പ്രതികൾ സി.പി.എം പ്രവർത്തകരാണെന്നുമുള്ള റിമാൻഡ് റിപ്പോർട്ട് അന്വേഷണസംഘം കോടതിക്ക് കൈമാറി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പീതാംബരൻ ഇരുമ്പുദണ്ഡു കൊണ്ടും മറ്റുള്ളവർ വാൾകൊണ്ടുമാണ് ആക്രമിച്ചത് -റിപ്പോർട്ടിൽ പറയുന്നു. പീതാംബരനെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. പ്രതിയെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പീതാംബരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. സി.പി.എം പ്രവർത്തകൻ കല്യോെട്ട ശാസ്ത ഗംഗാധരൻ നായരുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റിൽനിന്നാണ് രക്തംപുരണ്ട ആയുധങ്ങള്‍ ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.