ഡോക്യുമെന്ററി, ഹ്രസ്വചിത്ര പ്രദർശനത്തിന് സ്ഥിരം വേദി ഒരുക്കും -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്രം എന്നിവയുടെ പ്രദർശനത്തിനായി സ്ഥിരം വേദികൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 18ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചിയിൽ പ്രഖ്യാപിച്ച ഫിലിംസിറ്റിക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സിനിമ ചിത്രീകരണത്തിനായി ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദർശനനാനുമതി ലഭിക്കാത്ത ചിത്രങ്ങളുടെ സംവിധായകരെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു.ചലച്ചിത്രപ്രവർത്തക നീന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡും വിതരണം ചെയ്തു.മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി സി.പി. ജോൺ,ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദ്രൻ, ഫിക്ഷൻ ജൂറി ചെയർപേഴ്സൻ സഞ്ജു സുരേന്ദ്രൻ, നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൻ രുചിർ ജോഷി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപെഴ്സൻ പ്രിയങ്ക നായർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

