Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപന്നികളെ...

കാട്ടുപന്നികളെ വെടിവെച്ച്കൊല്ലാനുള്ള അനുമതി നീട്ടി

text_fields
bookmark_border
കാട്ടുപന്നികളെ വെടിവെച്ച്കൊല്ലാനുള്ള അനുമതി നീട്ടി
cancel

കാ​ളി​കാ​വ് (മലപ്പുറം): ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി അ​നു​മ​തി. മേ​യ് 28ന് ​തീ​രു​ന്ന കാ​ലാ​വ​ധി​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്. ഈ ​ഉ​ത്ത​ര​വ് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​പ്ര​കാ​രം വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​രം ഓ​രോ മാ​സാ​വ​സാ​ന​വും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ ക​ർ​ഷ​ക​ർ സ്വ​ന്തം നി​ല​യി​ൽ ചെ​ല​വ് വ​ഹി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ന്നി​ക​ളെ കൊ​ന്നി​രു​ന്ന​ത്. പി​ന്നീ​ട് ഒ​രു പ​ന്നി​യെ വെ​ടി വെ​ക്കാ​ൻ 1000 രൂ​പ​യും സം​സ്‌​ക​രി​ക്കാ​ൻ 1500 രൂ​പ​യും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ, ഇ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്.

പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. എ​ന്നാ​ൽ, ഈ ​അ​പേ​ക്ഷ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തു കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്നി​വേ​ട്ട ന​ട​ന്നി​ട്ടി​ല്ല. അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​നി​ട​യാ​യി.

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ന്നി​യാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രും കി​ട​പ്പി​ലാ​യ​വ​രും ഒ​ട്ടേ​റെ​യു​ണ്ട്. പ​ന്നി​ശ​ല്യം കാ​ര​ണം കൃ​ഷി പാ​ടെ ഉ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​ർ​ക്ക് ക​ണ​ക്കി​ല്ല. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി​യും സം​സ്‌​ക​ര​ണ ചെ​ല​വും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​യാ​ണ് അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി മ​നു​ഷ്യ​ജീ​വ​ൻ ക​വ​ർ​ന്നി​ട്ടും പ​ര​മ്പ​രാ​ഗ​ത തോ​ക്ക് ലൈ​സ​ൻ​സു​ക​ൾ അ​ധി​കൃ​ത​ർ പു​തു​ക്കി​ക്കൊ​ടു​ക്കാ​ത്ത​തി​ലും ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentWild PigKerala News
News Summary - Permission to shoot wild boars extended
Next Story