വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമീഷണറാക്കുന്നതിനെതിരെ ഹരജി
text_fieldsകൊച്ചി: മുൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. മേത്ത ചീഫ് സെക്രട്ടറിയായിരിക്കെ നൽകിയ വിജ്ഞാപനപ്രകാരമാണ് നിയമനം നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹത്തെ ശിപാർശ ചെയ്ത നടപടി സുതാര്യമല്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കവടിയാർ സ്വദേശി എം.എൽ. രവീന്ദ്രനാഥാണ് ഹരജി നൽകിയത്.
ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചാവാം സർക്കാറിെൻറ ശിപാർശ നേടിയതെന്നാണ് ഹരജിയിലെ ആേരാപണം. നിയമനം സുപ്രീംകോടതി മാർഗരേഖകൾക്ക് വിരുദ്ധമാണ്. നിയമനം തടയണമെന്നും ഹരജി തീർപ്പാകുന്നതുവരെ പദവി ഏറ്റെടുക്കുന്നത് വിലക്കണമെന്നുമാണ് ഹരജിയിലെ മറ്റാവശ്യങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.