Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി​ സർക്കാർ വിദേശയാത്രക്ക്​ ചെലവിട്ടത്​​ 22.7 കോടി

text_fields
bookmark_border
പിണറായി​ സർക്കാർ വിദേശയാത്രക്ക്​ ചെലവിട്ടത്​​ 22.7 കോടി
cancel

തിരുവനന്തപുരം: കഴിഞ്ഞ രണ്ട്​ എൽ.ഡി.എഫ്​ സർക്കാറുകളുടെ കാലത്ത്​ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രകൾക്കായി 22,7,46058 രൂപ (22.7 കോടി) ചെലവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. 235 യാത്രകളാണ്​ നടത്തിയത്​.

മുഖ്യമന്ത്രി പിണറായി വിജയൻ 44 യാത്ര നടത്തി​. ഇതിൽ 21 എണ്ണം ഔദ്യോഗിക ആവശ്യങ്ങൾക്കാണ്. ബാക്കി സ്വകാര്യ ആവശ്യങ്ങൾക്കും ചികിത്സാർഥവും​. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ 15 തവണയും മന്ത്രിമാരായ മുഹമ്മദ്​ റിയാസ്​​, വി. അബ്​ദുറഹിമാൻ എന്നിവർ 14 തവണയും വിദേശത്തുപോയി.

മന്ത്രി പി. പ്രസാദ്​ നടത്തിയ 11 യാത്രകളും സ്വകാര്യ ആവശ്യത്തിനാണ്​. മന്ത്രിമാരായ അഹമ്മദ്​ ദേവർകോവിൽ, ​കെ. രാജൻ, ആന്‍റണി രാജു, തോമസ്​ ചാണ്ടി, സി. രവീന്ദ്രനാഥ്​, അഡ്വ. മാത്യു ടി. തോമസ്​, ഇ. ചന്ദ്രശേഖൻ എന്നിവർ ഒറ്റത്തവണയേ വിദേശത്ത് പോയിട്ടുള്ളൂ.

യാത്രപോയത്​ ഒമ്പത്​ യു.ഡി.എഫ്​ മന്ത്രിമാർ

യു.ഡി.എഫ്​ സർക്കാർ അധികാരമേറ്റ ശേഷം വിദേശയാത്ര നടത്തിയത്​ ഒമ്പത്​ മന്ത്രിമാർ. ഒ.ജെ. ജെനീഷ്​ (ഒമാൻ, ഖത്തർ), മോൻസ്​ ജോസഫ്​ (യു.എ.ഇ), ടി. സിദ്ദീഖ് ​(സൗദി), ബിന്ദു കൃഷ്ണ (ബഹ്​റൈൻ), രമേശ്​ ചെന്നിത്തല (യു.എ.ഇ, യു.എസ്​.എ), കെ.എം. ഷാജി (ഓസ്​ട്രിയ, ബൾഗേറിയ, സ്വിറ്റ്​സർലാൻഡ്​, യു.എ.ഇ), പി.സി. വിഷ്​ണുനാഥ് ​ (ബഹ്​റൈൻ, യു.എ.ഇ), വി.ഇ. അബ്​ദുൽ ഗഫൂർ (യു.എ.ഇ), ഷിബു ബേബി ജോൺ (യു.എ.ഇ) എന്നിവരാണിവർ.

ഇതിൽ പി.സി. വിഷ്ണുനാഥ്​ യു.എ.ഇയിലേക്ക്​ പോയത്​ ഔദ്യോഗിക ആവശ്യങ്ങൾക്കാണ്​. മറ്റു മന്ത്രിമാർ സ്വന്തം നിലക്കാണ്​ യാത്ര ചെയ്തത്​. എല്ലാ യാത്രകൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പൊളിറ്റിക്കൽ ക്ലിയറൻസ്​ ഉണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pinarayi govt's foreign trips cost Rs 22.7 crore
Next Story